പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കർഷകന്റെ വാഴ വെട്ടികളഞ്ഞ സംഭവത്തിൽകർഷക കോൺഗ്രസ് മൈലൂർ സബ് സ്റ്റേഷന് മുന്നിൽതാക്കീത് ധർണ നടത്തി
കർഷകന്റെ വാഴ വെട്ടികളഞ്ഞ സംഭവത്തിൽകർഷക കോൺഗ്രസ് മൈലൂർ സബ് സ്റ്റേഷന് മുന്നിൽ താക്കീത് ധർണ നടത്തി.
കോതമംഗലം താലൂക്കിലെ വരപ്പെട്ടിയിൽ കർഷകൻ്റെ വാഴ കൃഷി നശിപ്പിച്ച KSEB അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് മൈലൂർ സബ് സ്റ്റേഷൻ ഓഫീസിനു മുന്നിൽ കർഷക കോൺഗ്രസ് താക്കീത് ധർണ നടത്തി. മൈലൂർ കവലയിൽ നിന്ന് പ്രവർത്തകർ പ്രകടനമായിട്ടാണ് സബ്സ്റ്റേഷൻ ഓഫീസിനു മുന്നിലെത്തിയത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ മാർച്ച് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ്മു വാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് KV കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ AD സാബു, PC ജോർജ്, KJ ജോസഫ്, ജെയിംസ് കോറമ്പേൽ, K K ഹുസൈൻ, KEകാസിം, Mc അയ്യപ്പൻ, ആനീസ് ഫ്രാൻസിസ്, Pട നജീബ് തുടങ്ങിയവർ പ്രസംഗിച്ചു.