നാല്പത്തിരണ്ടാമത് ഇടുക്കി ജില്ലാ ജൂഡോ ചാമ്പ്യൻഷിന് കട്ടപ്പനയിൽ തുടക്കം
നാല്പത്തിരണ്ടാമത് ഇടുക്കി ജില്ലാ ജൂഡോ ചാമ്പ്യൻഷിന് കട്ടപ്പനയിൽ തുടക്കം .കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്ന ചാമ്പ്യൻഷിപ്പ്, നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
കാണികളെ ആകാംക്ഷയുണർത്തി കായികാഭ്യാസങ്ങളോടെ
നാല്പത്തിരണ്ടാമത് ഇടുക്കി ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിന്
കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.
ദേശീയ, അന്തർദേശീയ , സംസ്ഥാന താരങ്ങൾ ഉൾപ്പടെ 150 ഓളം പുരുഷ, വനിതാ താരങ്ങൾ , സബ് ജൂണിയർ, ജൂനിയർ, കേഡറ്റ്, സീനിയർ വിഭാഗങ്ങളിലായി ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് എം എൻ ഗോപി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡക്കായിൽ നടക്കുന്ന ഏഷ്യൻ സാബോ ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഹാരീഷ് വിജയനയും, ഇതോനേഷ്യയിൽ നടക്കുന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനീധികരിക്കുന്ന വ ബിബിൻ കെ ജയ്മോനെയും , മെഡിക്കൽ എൻട്രൻസ് സ്പോർട്സ് ക്വാട്ടായിൽ എംബിബിഎസ് പ്രവേശനം നേടിയ ജൂഡോ താരം നിരഞ്ജന ബൈജുവിനെയും യോഗത്തിൽ ആദരിച്ചു..
സമാപന സമ്മേളനം വൈകിട്ട് 5. 30ന് ഇടുക്കി ജില്ല ഒളിമ്പിക്സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് എം സുകുമാരൻ ഉദ്ഘാടനം ചെയ്യും. കായികതാരങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും ട്രോഫികളും കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ വിതരണം ചെയ്യും. ഉദ്ഘാടന യോഗത്തിൽ
കൺവീനർ ജോയ് ആനിതോട്ടം, ,പ്രിൻസിപ്പാൾ ഫാ.മനു.കെ.മാത്യു. വാർഡ് കൗൺസിലർ സോണിയ ജെയ്ബി, ടി.എം. ജോൺ, തോമസ് മൈക്കിൾ,ജോയി കുടക്കച്ചിറ , ജൂഡോ അസോസിയേഷൻ ട്രഷറർ റേയ്സൺ പി ജോസഫ് ,പ്രിൻസ് എബ്രഹാം, കലേഷ് കെഎസ്, അലൻ ഡെന്നി തുടങ്ങിയവർ പങ്കെടുത്തു