പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
നിയമസഭ അനുസ്മരണ സമ്മേളനത്തിൽ മുൻമന്ത്രി ഡോ എം എ കുട്ടപ്പന് അർഹമായ പ്രാധാന്യം നൽകാതിരുന്നത് പ്രതിഷേധാർഹമെന്ന് സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്
കോട്ടയം : ആഗസ്റ്റ് 7 ന് ചേർന്ന നിയമസഭ അനുസ്മരണ സമ്മേളനത്തിൽ ഈയടുത്ത് മരണപ്പെട്ട മുൻ മന്ത്രി ഡോ എം എ കുട്ടപ്പനെ ഒഴിവാക്കിയതിൽ പ്രതിഷേധം വ്യാപകമാവുന്നു.
അനുസ്മരണ സമ്മേളനത്തിൽ ഡോ എം എ കുട്ടപ്പന് അർഹമായ പ്രാധാന്യം നൽകാതിരുന്ന സർക്കാർ നടപടി പ്രതിഷേധാർഹാമാണെന്നും ഇത് ഡോ എം എ കുട്ടപ്പൻ ദളിത് വിഭാഗക്കാരനായതിനാലാണെന്നും സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ആരോപിച്ചു. ഡോ കെ കെ കുട്ടപ്പൻ പ്രതിനിധാനം ചെയ്ത ഇപ്പോഴത്തെ പ്രതിപക്ഷ മുന്നണി കാണിച്ച നിസംഗത പട്ടികജാതി വിരുദ്ധമാണെന്നും കെ കെ സുരേഷ് പറഞ്ഞു