Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഹിന്ദുക്കൾ വഴിയിലെ ചെണ്ടയല്ല’; ഗണപതി ‘മിത്ത്’ വിവാദത്തില്‍ ഷംസീര്‍ പൊതുമാപ്പു പറയണമെന്ന് വെള്ളാപ്പള്ളി നടേശന്‍





ആലപ്പുഴ: ഗണപതി മിത്ത് വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്പീക്കറുടേത് മാപ്പുപറയേണ്ട ജൽപ്പനങ്ങളാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. ഹിന്ദുക്കൾ വഴിയിലെ ചെണ്ടയല്ല. ഇതര മതവിഭാഗങ്ങളിലെപ്പോലെ ഹിന്ദുക്കൾക്കും കോ-ഓർഡിനേഷൻ കമ്മറ്റി ഉണ്ടാക്കി കൊടുക്കുന്ന തരം വാക്കുകളാണ് ഷംസീറിൽ നിന്നു വന്നത്. ഷംസീർ പൊതുമാപ്പ് പറയണമെന്നും തെറ്റേറ്റ് പറയുന്നത് ഏറ്റവും വലിയ മഹത്വമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കായംകുളം എസ്എന്‍ഡിപി ഗുരുകീർത്തി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

സ്പീക്കർ ഹിന്ദു മതത്തെ മാത്രം തോണ്ടി പറയുമ്പോൾ ഹിന്ദു വികാരമാണ് ആളുന്നത്. ദുരഭിമാനം നല്ലതിനല്ല. ഒട്ടും സമയം കളയാതെ പറ്റിയ അമളി സ്പീക്കര്‍ തിരുത്തണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, മിത്ത് പരാമർശ വിവാദത്തിൽ തുടർ സമരങ്ങളെക്കുറിച്ച് ആലോചിക്കാൻ എൻഎസ്എസ് അടിയന്തര ഡയറക്ടർ ബോർഡ് യോഗം ഇന്ന് പെരുന്നയിൽ ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിലപാട് മാറ്റിയത് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. രാവിലെ 11 മണിക്കാണ് ഡയറക്ടർ ബോർഡ് യോഗം ചേരുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!