ഇടുക്കി ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
കട്ടപ്പന, ചാമ്പ്യൻഷിപ്പിന്റെ വേദിയാകുന്നത് ഇതാദ്യം
കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് എട്ടാം തീയതിയാണ് നാല്പത്തിരണ്ടാമത് ഇടുക്കി ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് നടക്കുന്നത് .
എട്ടാം തീയതി രാവിലെ 9 മണിക്ക് കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.
ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് എം എൻ ഗോപി അധ്യക്ഷത വഹിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും .
ചടങ്ങിൽ ഡക്കായിൽ നടക്കുന്ന ഏഷ്യൻ സാബോ ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഹാരീഷ് വിജയനയും, ഇതോനേഷ്യയിൽ നടക്കുന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനീധികരിക്കുന്ന വ ബിബിൻ കെ ജയ്മോനെയും , മെഡിക്കൽ എൻട്രൻസ് സ്പോർട്സ് ക്വാട്ടായിൽ എംബിബിഎസ് പ്രവേശനം നേടിയ ജൂഡോ താരം നിരഞ്ജന ബൈജുവിനെയും ആദരിക്കും.
ചാമ്പ്യൻഷിപ്പിൽ കട്ടപ്പനയിലെ ജനപ്രതിനിധികളും , രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കായിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ,ജൂനിയർ , കേഡറ്റ് ,സീനിയർ വിഭാഗങ്ങളിലായി 150 ഓളം പുരുഷ വനിതാ താരങ്ങൾ പങ്കെടുക്കും.
ചാമ്പ്യൻഷിപ്പിൽ നെടുങ്കണ്ടം എൻ എസ് എ അക്കാദമിയിലെ ജൂഡോ താരങ്ങൾ അക്രോബാറ്റിക് ജൂഡോ ഷോ അവതരിപ്പിക്കും.
സമാപന സമ്മേളനം ചൊവ്വാഴ്ച 5. 30ന് ഇടുക്കി ജില്ല ഒളിമ്പിക്സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് എം സുകുമാരൻ ഉദ്ഘാടനം ചെയ്യും. കായികതാരങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും ട്രോഫികളും കട്ടപ്പന ഡിവൈഎസ്പി
വി.എ നിഷാദ് മോൻ വിതരണം ചെയ്യും.
ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനായി അഡ്വക്കേറ്റ് എം എൻ ഗോപി ജനറൽ കൺവീനറായും ജോയ് ആനിത്തോട്ടം ചെയർമാനായും വിപുലമായ സ്വാഗത സംഘവും രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വക്കേറ്റ് എം എൻ ഗോപി ,കൺവീനർ ജോയ് ആനിതോട്ടം, ജോയി കുടക്കച്ചിറ , ജൂഡോ അസോസിയേഷൻ ട്രഷറർ റേയ്സൺ പി ജോസഫ് ,പ്രിൻസ് എബ്രഹാം, കലേഷ് കെഎസ്, അലൻ ഡെന്നി തുടങ്ങിയവരും പങ്കെടുത്തു