ഭീകരവാദ പ്രവര്‍ത്തനം; നാല് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ
ന്യൂഡല്‍ഹി: നിയമവിരുദ്ധവും ദേശവിരുദ്ധവുമായ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നാല് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചു.ബീഹാര്‍ സ്വദേശികളായ എംഡി തൻവീര്‍ ,എംഡി ആബിദ്, എംഡി ബെലാല്‍, എംഡി ഇര്‍ഷാദ് ആലം എന്നിവര്‍ക്കെതിരെയാണ് എൻഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികള്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും തീവ്രവാദം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. 1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിയമം, 1959-ലെ ആയുധ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഒരു യുവാവിനെ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ക്രിമിനല്‍ സംഘത്തിലെ അംഗമാണ് പ്രതിയായ എംഡി ഇര്‍ഷാദ് ആലം. തൻവീറിനും, ആബിദിനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നേരത്തെ തന്നെ ഭീകരവാദ ഹാര്‍ഡ്വെയര്‍ ഉണ്ടായിരുന്നുവെന്നും ഇത് പ്രതികളിലൊരാളായ യാക്കൂബ് ഖാന് കൈമാറിയതായും എൻഐഎ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ 12-നാണ് ബീഹാറിലെ പട്‌ന ജില്ലയില്‍ 26 പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.