ആലുവ നഗരത്തിലെസാമൂഹിക വിരുദ്ധരെ ഒതുക്കാൻചൂരൽ വടിയുമായി വീട്ടമ്മമാരുൾപെടുന്ന സ്ത്രീകൾ രംഗത്ത്
ആലുവയിൽ അഞ്ചു .വയസുകാരി ക്രൂ രമായി കൊല്ലപെട്ട സാഹചര്യത്തിൽ നഗ രത്തിലെ ക്രിമിനലുകളെയും അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീക ളെയും ആലുവയിൽ നിന്നും കെട്ടു കെട്ടി ക്കുന്നതിന്
ചൂരൽ വടിയുമായി വീട്ടമ്മമാ രുൾപെടുന്ന സ്ത്രീകളാണ് രംഗത്ത് വന്നത്. ആലുവ നഗര ശുദ്ധീകരണം എന്ന പേരിൽ കഴി ഞ്ഞ ദിവസം സ്ത്രീകളുടെ വാട്ട്സപ്പ് കൂട്ടാ യ്മയായ ജസ്റ്റിസ് ഫോർ വിക്റ്റിം ഗേൾ ചൈൽഡ് സംഘടനയാണ് ചൂരലുമായി ആലുവ നഗരത്തി ലിറങ്ങിയത്. ആലുവയിൽ ക്രിമിനൽ സം ഘങ്ങളും വേശ്യാവൃത്തി നടത്തുന്നവരു തമ്പടിക്കുന്നെ റെയിൽവേ സ്റ്റേഷനു സമീ പത്തെ ആളൊഴിഞ്ഞ കെട്ടിടം, കെ.എസ്. ആർ.ടി.സി സ്റ്റാന്റ് പരിസരം, ഗവ.ആശുപ ത്രി പരിസരം,റെയിൽവെ സ്റ്റേഷനു സമീപ ത്തെ കള്ളുഷാപ്പ് എന്നിവിടങ്ങിൽ സ്ത്രീ കളടങ്ങുന്ന സംഘം ചൂരലുമായി എത്തി യിരുന്നു. ഇവിടെ കണ്ട അന്യ സംസ്ഥാന ക്കാരുൾപെടെയുളളവർക്ക് സ്ത്രീ കൂട്ടാ യ്മ താക്കീതു നൽകി പ്രദേശത്തു നിന്നു പറഞ്ഞു വിട്ടു. മദ്യഷാപ്പിനു പുറത്ത് പരസ്യ മദ്യപാനത്തിലേർപ്പെട്ടവർക്കും മുന്നറി യിപ്പു നൽകുകയും ചെയ്തു. ആലുവയിലെ ക്രിമിനൽ സാന്നിദ്ധ്യം പല കുറി പോലീസിൽ അറിയി ച്ചിട്ടുണ്ടെങ്കിലും പോലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചു വരുന്നതെന്നാണ് ഇവരുടെ പരാതി. സർക്കാർആശുപ ത്രിക്ക് എതിർവശമുള്ള ലോ ഡ്ജിലാണ് രാപകൽ വ്യത്യാസമില്ലാതെ അന്യ സംസ്ഥാന സ്ത്രീകളുടെ നേതൃത്വ ത്തിൽ പരസ്യ വ്യഭിചാരം നടക്കുന്നതെന്നും പറയുന്നു. ഇത്തരത്തിൽ അനാശാസ്യം നടന്നിരുന്ന സ്വകാര്യ ബസ്റ്റാന്റിനു സമീപത്തെ അമ്പി ളി ലോഡ്ജ് പോലീസ് പൂട്ടി സീൽ വച്ചിരു ന്നു. ഈ ലോഡ്ജിനെതിരെ നിരവധി പരാ തികൾ ഉയർന്നിരുന്നു. ആലുവക്കിൽ നി ന്നു ഇടത്തരക്കാരുടെ സാന്നിദ്ധ്യം പൂർണ്ണ മായും ഒഴിവാക്കുന്നതുവരെ ചൂരലുമായു ള്ള പരിശോധന തുടരുമെന്ന് സ്ത്രീ കൂട്ടായ്മ പ്രവർത്തകർ അറിച്ചു.
ഈ കൂട്ടായ്മ ആലുവയിൽ ഫലം കണ്ടു (രണ്ടാം ദിവസവും) ആലുവ ടൗൺ ക്ലീൻ സിറ്റിയാക്കി
വീട്ടമ്മമാർ ഉൾപ്പെടെ സ്ത്രീകൾ. ഇന്നലെ ആലുവ മാർക്കറ്റിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കിടന്ന സ്ഥലവും പരിസരവും നിരീക്ഷിക്കുകയും ഇനി ആലുവ മാർക്കറ്റിൽ ഇങ്ങനെ ഒരു സംഭവം ഭാവിയിൽ ഉണ്ടാകാൻ പാടില്ല എന്നും സംസാരിച്ചു
ജസ്റ്റിസ് ഫോർ വിക്റ്റിം ഗേൾ സംഘടന പ്രസിഡന്റ് വാഹിദ സി എ, വൈ. പ്രസിഡന്റ് അൻവർ, സെക്രട്ടറിമാരായ സുധീർ, ഹസീന മുനീർ,
ജിഷ ബാബു ,സിയാദ്, മുനീറ, ഷമീർ, അനസ് പരീത് കുട്ടി, ഷഹനാസ് എന്നിവർ നേതൃത്വം നൽകി