വാട്സാപ്പ് ചാറ്റുകൾ സർക്കാർ ഏജൻസികൾ കാണുന്നുണ്ടോ? സത്യം വെളിപ്പെടുത്തി പിഐബി
വ്യക്തികൾ വാട്സാപ്പിലൂടെ അയക്കുന്ന സ്വകാര്യ സന്ദേശങ്ങൾ സർക്കാർ വായിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള വാട്സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പ്രചാരണത്തിന് മറുപടി
നൽകുകയാണ് കേന്ദ്രസർക്കാർ. വ്യക്തികൾ തമ്മിലയക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ സർക്കാർ
വായിക്കുന്നുണ്ടെന്ന പ്രചാരണം
തെറ്റാണെന്ന് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.നുണയാണെന്ന് വ്യക്തമാകുന്ന ചില അവകാശ വാദങ്ങളുമായാണ് ഈ വ്യാജ വാട്സാപ്പ് സന്ദേശം പ്രചരിക്കുന്നത്. സന്ദേശങ്ങൾ അയക്കുമ്പോൾ മൂന്ന് ബ്ലൂ ടിക്ക് വന്നാൽ ആ സന്ദേശം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടു എന്നാണ് അർത്ഥമെന്നും രണ്ട് ബ്ലൂടിക്കും ഒരു ചുവന്ന ടിക്കും ആണ് കാണുന്നത് എങ്കിൽ ആ സന്ദേശം അയച്ചയാൾക്കെതിരെ സർക്കാർ നടപടി ആരംഭിച്ചു എന്നുമാണ് അർത്ഥം എന്ന് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു. ഇത് കൂടാതെ ഒരു കൂടിക്കും രണ്ട്
ചുവന്ന ടിക്കുകളുമാണ് ഉള്ളത് എങ്കിൽ സർക്കാർ സന്ദേശം അയച്ചയാളുടെ വിവരങ്ങൾ പരിശോധിക്കുകയാണെന്നും മൂന്ന് ചുവന്ന ടിക്കുകൾ വന്നാൽ സർക്കാർ നിയമ നടപടി ആരംഭിച്ചു എന്നും സന്ദേശം അയച്ചയാൾക്ക് കോടതി സമൻസ് ലഭിക്കിമെന്നുമാണ് അർത്ഥമാക്കുന്നത് എന്നും സന്ദേശത്തിൽ പറയുന്നു.