പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന.മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ അത്മായ സംഘടനയായ മലങ്കര കാത്തലിക് അസോസിയേഷന്റെ കട്ടപ്പന മേഖലയുടെ കർമ പദ്ധതി ഉദ്ഘാടനവും മണിപ്പൂർ വംശിയ കലാപത്തിനെതിരെ പ്രതിഷേധ പ്രകടനവും പാസ്റ്ററൽ കൗൺസിലിന്റെയും ഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ കട്ടപ്പനയിൽ വച് നടത്തപ്പെട്ടു. മേഖല പ്രസിഡന്റ് മോൻസി ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ഫാ. എബ്രഹാം ചാക്കോ നരിമറ്റത്തിൽ കോറെപ്പിസ്കോപ്പ ഉത്ഘാടനം ചെയ്തു. ഇടുക്കി രൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ജോർജ് കോയിക്കൽ ക്ലാസ്സുകൾ നയിച്ചു. അതിരൂപതാ പ്രസിഡന്റ് ഷിബു മാത്യു ചുങ്കത്ത്, മേഖല വികാരി ഫാ. ഡോ. ഡേവിഡ് വടക്കേമുറിയിൽ, മിനി സണ്ണി, മാത്യു ജോസഫ്, പി സി മാത്യു, ജെയ്സ് മാത്യു എന്നിവർ പ്രസംഗിച്ചു.
