പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സർവ്വെ നിർത്തിവയ്ക്കാൻ കളക്ടറുടെ നിർദേശം
ഇടുക്കി ജില്ലയുടെ ആദിമ നാഗരികത സംബന്ധിച്ച ശാസ്ത്രീയ പഠനം നടത്തുന്നതിനായി 52 തദ്ദേശ സ്ഥാപനങ്ങളിലായി നടത്തുവാൻ നിശ്ചയിച്ചിരുന്ന സർവ്വേ അടിയന്തരമായി നിർത്തി വയ്ക്കാൻ ജില്ലാ കളക്ടർ ഷീബ ജോർജ് നിർദേശം നൽകി. പൊതുജനങ്ങൾക്കിടയിൽ ആശങ്കവർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. സംസ്ഥാന പുരാവസ്തു ഗവേഷണ വകുപ്പിൽ നിന്നും സ്പഷ്ടീകരണ നിർദേശം ലഭിക്കുന്നതുവരെ ജില്ലയിൽ പാമ നടത്തി വരുന്ന സർവ്വെ നടപടികൾ നിർത്തിവയ്ക്കാനാണ് കളക്ടർ നിർദേശം നൽകിയിരിക്കുന്നത്.