കർഷകന്റെ ഭൂമി പിടിച്ചെടുക്കാനുള്ള സർക്കാരിന്റെ ഗൂഡതന്ത്രമാണ് ഡിജിറ്റൽ സർവ്വേ എന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ആന്റണി കുഴിക്കാട്ട്
കർഷകന്റെ ഭൂമി പിടിച്ചെടുക്കാനുള്ള സർക്കാരിന്റെ ഗൂഡതന്ത്രമാണ് ഡിജിറ്റൽ സർവ്വേ എന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ആന്റണി കുഴിക്കാട്ട് ആരോപിച്ചു. ജില്ലയുടെ പല ഭാഗത്തും റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സർവ്വേ നടക്കുകയാണ്. കർഷകർ വർഷങ്ങളോളം കൈവശം വച്ചു കൃഷി ചെയ്തു വരുന്നതും പാരമ്പര്യമായി ലഭിച്ചതും, കാലങ്ങളായി പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്ന ഭൂമിയും പട്ടയ ദ്ദമിയോട് ചേർന്നുള്ള വിരിവും ഉൾപ്പെടെ ഡിജിറ്റൽ സർവ്വേയിൽ രേഖയില്ലാത്ത വസ്തു സർക്കാരിന്റെ പേരിൽ മാറ്റാൻ ഗൂഡ നീക്കമാണ് നടക്കുന്നത്. അതോടൊപ്പം പുരാവസ്തു സർവ്വേയും ആരംഭിച്ചിരിക്കുന്നു , ഇതെല്ലാം ഇടുക്കിയിലെ കർഷകർ ഭിതിയോടെയാണ് നോക്കി കാണുന്നതെന്ന് കർഷക കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം കൺവൻഷൻ ഉത്ഘാടനം ചെയ്യവേ പറഞ്ഞു നിയോജക മണ്ഡലം പ്രസിഡന്റ് MP ഫിലിപ്പ് അദ്ധ്വ ക്ഷത വഹിച്ചു നേതാക്കളായ ബാബു അത്തി മൂട്ടിൽ, ജോസഫ് കുര്യൻ, തോമസ് ജോസഫ് , തങ്കച്ചൻ ഏറത്തേൽ, തുടങ്ങിയവർ സംസാരിച്ചു.