കട്ടപ്പന പവിത്രാ ഗോള്‍ഡിന്റെ ജില്ലയിലെ ഏറ്റവും വലുതും അത്യാധുനികവുമായ ഷോറൂം കട്ടപ്പന പുളിയന്മല റോഡിലെ പവിത്രാ ജംക്ഷനില്‍ 18ന് രാവിലെ 9.30ന് നടി അനു സിത്താര ഉദ്ഘാടനം ചെയ്യും
രാവിലെ 9.30നാണ് ഉദ്ഘാടന ചടങ്ങ്. ഇന്ത്യയിലും വിദേശത്തുമുള്ള ലേറ്റസ്റ്റ് ഫാഷന്‍ സ്വര്‍ണം, ഡയമണ്ട്, പ്ലാറ്റിനം എന്നീ ആഭരണങ്ങളുടെ ഏറ്റവും വലിയ കലക്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ലൈറ്റ് വെയിറ്റ്, ഡെയ്ലിവെയര്‍ ഡിസൈനുകളും പവിത്ര ഗോള്‍ഡിന്റെ പ്രത്യേകതയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ശതമാനം പണിക്കൂലിയില്‍ തുടങ്ങുന്ന ആഭരണങ്ങളും പുതിയ ഷോറൂമില്‍ ഉദ്ഘാടന ദിവസം മുതല്‍ ലഭ്യമാകും. ഒപ്പം ഉദ്ഘാടന ദിവസം സ്വര്‍ണം വാങ്ങുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ 10 പേര്‍ക്ക് ഗോള്‍ഡ് കൊയിന്‍ നല്‍കും. തുടര്‍ന്നുള്ള രണ്ട് മാസത്തേക്ക് ഓരോ ദിവസും നറുക്കെടുപ്പിലൂടെ ഓരോ ആള്‍ക്ക് വീതം ഗോള്‍ഡ് കൊയിന്‍ വിതരണം ചെയ്യും.
പുതിയ ഷോറൂമിനോടനുബന്ധിച്ച് പുറത്തിറക്കിയ ലോഗോയുടെ പ്രകാശനം കട്ടപ്പന നഗരസഭാ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന് നിര്‍വഹിച്ചതായും മാനേജിങ് പാര്‍ട്നര്‍മാരായ സണ്ണി ഫ്രാന്‍സിസ്, സാം കുര്യന്, പാര്‍ടനര്‍ സെന്‍സ് കുര്യന് എന്നിവര്‍ പറഞ്ഞു.