സഹകരണ ആശുപത്രിയുടെ 18 അനുബന്ധ സ്ഥാപനങ്ങൾ ചൊവ്വാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
കട്ടപ്പനയിൽ സിംസ് പാരാ മെഡിക്കൽ കോളേജും സംസ്ഥാനത്ത് സഹകരണ മേഖലയിലെ ആദ്യ മൊത്ത മരുന്ന് വിപണന കേന്ദ്രമായ കോ കെയർ ഫാർമ ആൻഡ് സർജിക്കൽസും ചേറ്റുകുഴിയിലും വണ്ടിപ്പെരിയാറിലും സഹകരണ ആശുപത്രികളും തുറക്കും.
ഇരട്ടയാർ നീതി മെഡിക്കൽ സ്റ്റോർ, ചേറ്റുകുഴി സഹകരണ ആശുപത്രി, കട്ടപ്പന സിംസ് പാരാ മെഡിക്കൽ കോളേജ്, കട്ടപ്പന കോ- സേഫ് ലേഡീസ് ഹോസ്റ്റൽ, കട്ടപ്പന കോ കെയർ ഫാർമ ആൻഡ് സർജിക്കൽസ്, കട്ടപ്പന സഹകരണ ആശുപത്രിയിൽ നവീകരിച്ച എമർജൻസി വിഭാഗം, ലാപ്രോസ്‌കോപിക് ക്യാമറയോടുകൂടിയ ഓപ്പറേഷൻ തിയറ്റർ, വെന്റിലേറ്റർ സൗകര്യത്തോടെയുള്ള ഐസിയു, ശസ്ത്രക്രിയ രോഗികൾക്കായി സ്യൂട്ട് മുറി,
അന്തർദേശീയ അംഗീകാരമായ ഐഎസ്ഒ 9001-–-2015ന്റെ പ്രഖ്യാപനം, ഇരുപതേക്കർ നീതി ലാബ്, ലബ്ബക്കട നീതി മെഡിക്കൽ സ്റ്റോർ, നീതി മെഡിക്കൽ ലാബ്, മേരികുളം കോ ഓപ്പറേറ്റീവ് മെഡിക്കൽ സെന്റർ, നീതി മെഡിക്കൽ ലാബ്, നീതി മെഡിക്കൽ സ്റ്റോർ, വണ്ടിപ്പെരിയാർ സഹകരണ ആശുപത്രി എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. വിവിധ യോഗങ്ങളിൽ എംഎൽഎമാരായ എം എം മണി, വാഴൂർ സോമൻ, ആശുപത്രി സ്ഥാപകനും ഡയറക്ടറുമായ സി വി വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉൾപ്പെടെ വിവിധ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.