റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ നാരകക്കാനം പ്രോവിഡൻസ് ഹോമിലേക്ക് സോളാർ വാട്ടർ ഹീറ്ററും സാനിറ്ററി പാടുകളും വസ്ത്രങ്ങളും വിതരണം ചെയ്തു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ നാരകക്കാനം പ്രോവിഡൻസ് ഹോമിലേക്ക് സോളാർ വാട്ടർ ഹീറ്ററും സാനിറ്ററി പാടുകളും വസ്ത്രങ്ങളും വിതരണം ചെയ്തു
നാരകക്കാനത്ത് പ്രവർത്തിക്കുന്ന പ്രോവിഡൻസ് ഹോമിലേയ്ക്ക് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ 61000 രൂപ വിലവരുന്ന സോളാർ വാട്ടർ ഹീറ്റർ സിസ്റ്റവും സാനിറ്ററി പാടുകളും നാപ്കിനുകളും വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും നൽകുകയുണ്ടായി
ഇരുപത്തി ഒമ്പതോളം നിരാലംബരായ മാനസിക വെല്ലുവിളി നേരിടുന്ന18 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്ന സ്ഥാപനമാണ് പ്രോവിഡൻസ് ഹോം.
അഞ്ച് സിസ്റ്റർമാരാണ് ഇവർക്ക് വേണ്ട എല്ലാവിധ സേവനങ്ങളും ഇവിടെ നൽകിവരുന്നത് ക്ലബ്ബിന്റെ ഈ വർഷത്തെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായ CARE എന്ന പ്രോജക്ടിന്റെ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് പ്രോഗ്രാമിന് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ പ്രസിഡണ്ട് റൊട്ടേറിയൻ വിജി ജോസഫ് അസിസ്റ്റൻറ് ഗവർണർ റൊട്ടേറിയൻ ജോസ് മാത്യു റൊട്ടേറിയൻ സുധീപ് കെ കെ പാസ്ററ് പ്രസിഡന്റ് റൊട്ടേറിയൻ സന്തോഷ് ദേവസ്യ പ്രോഗ്രാം ചെയർമാൻ റൊട്ടേറിയൻ കിരൺ റോട്ടറി ഭാരവാഹികൾ പ്രൊവിഡൻസ് ഹോമിലെ സിസ്റ്റേഴ്സ് എന്നിവർ നേതൃത്വം നൽകി