ചെറുകിട തേയില കർഷകർക്ക് തിരിച്ചടി
കട്ടപ്പന: ചെറുകിട തേയില കര്‍ഷകര്‍ക്ക് വൻകിട തേയില കമ്പനികള്‍ നല്കുന്ന കോടിക്കണക്കിന് രൂപയുടെ ഇൻസെന്റിവ് ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു. ജൈവരീതിയില്‍ തേയില ഉല്പാദനം പ്രോത്സാഹിപ്പിക്കാൻ ചെറുകിട കര്‍ഷകര്‍ക്ക് വൻകിട തേയില കമ്ബനികള്‍ നല്കുന്ന ഇൻസെന്റിവാണ് ഇടനിലക്കാര്‍ തട്ടുന്നതായി പരാതി ഉയര്‍ന്നത്.
റെയിൻ ഫോറസ്റ്റ് അലയൻസസ് (ആര്.എ) രജിസ്ട്രേഷനില്‍ അംഗത്വമുള്ള ചെറുകിട കര്‍ഷകര്‍ക്ക് ഒരുകിലോ കൊളുന്തിന് 50 പൈസയാണ് കമ്ബനി ഇൻസെന്റിവായി അനുവദിക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ചെറുകിട തേയില കര്‍ഷകര്‍ക്ക് ഈ ഇനത്തില്‍ ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത്.
നിരോധിത കീടനാശിനികളും അമിത രാസവള പ്രയോഗവും ഒഴിവാക്കി ഗുണനിലവാരമുള്ള കൊളുന്ത് ഉല്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കാണ് റെയിൻ ഫോറസ്റ്റ് അലയൻസില്‍ അംഗത്വം ലഭിക്കുക. അന്താരാഷ്ട്ര വിപണിയില്‍ തേയില വിറ്റഴിക്കുന്ന കമ്പനികള്‍ക്കും ആര്.എ രജിസ്ട്രേഷൻ നിര്‍ബന്ധമാക്കിയിട്ടുണ്ട്. റെയിൻ ഫോറസ്റ്റ് അലയൻസ് എന്ന സ്വകാര്യ കമ്ബനിയാണ് തേയില കമ്പനികളുടെ രജിസ്ട്രേഷൻ നടത്തുന്നത്. ഇതിന് ഓരോ തേയില കര്‍ഷകനും പ്രതിവര്‍ഷം 600 രൂപയോളം ചെലവാകും. കര്‍ഷകരില്‍നിന്ന് കൊളുന്ത് ശേഖരിക്കുന്ന ഇടനിലക്കാരാണ് ഇൻസെന്റിവ് വാങ്ങി നല്‍കേണ്ടത്. എന്നാല്‍, ഇൻസെന്റിവ് ഇനത്തില്‍ കമ്പനികളില്‍നിന്ന് ഇടനിലക്കാര്‍ വാങ്ങുന്ന തുക വര്‍ഷങ്ങളായി കര്‍ഷകര്‍ക്ക് കൊടുക്കുന്നില്ല. കമ്പനികള്‍ ഇൻസെന്റിവായി കര്‍ഷകര്‍ക്ക് അനുവദിക്കുന്ന തുക ബാങ്ക് അക്കൗണ്ടു വഴി നേരിട്ട് കര്‍ഷകര്‍ക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചാല്‍ ഇടനിലക്കാരുടെ തട്ടിപ്പ് തടയാമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കമ്പനികളിലെ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് ചെറുകിട തേയില കര്‍ഷകരെ വര്‍ഷങ്ങളായി ചുഷണം ചെയ്തു വരുകയാണെന്ന് ചെറുകിട തേയില കര്‍ഷക ഫെഡറഷൻ ജില്ല പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ പറഞ്ഞു.