Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മലങ്കര ജലനിരപ്പ് താഴ്ന്നു, ഷട്ടര്‍ നവീകരണം തുടങ്ങി; കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങി



മൂലമറ്റം: മലങ്കര ഡാമിന്‍റെ ഷട്ടര്‍ നവീകരണം ആരംഭിച്ചതിനെത്തുടര്‍ന്നു ജലാശയത്തിലെ ജലവിതാനം താഴ്ത്തിയതു മൂലം കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങി. താലൂക്ക് പരിധിയിലുള്ള മുട്ടം, കരിങ്കുന്നം, കുടയത്തൂര്‍, വെള്ളിയാമറ്റം, അലക്കോട്, വണ്ണപ്പുറം, ഉടുന്പന്നൂര്‍, കോടിക്കുളം, കരിമണ്ണൂര്‍, അറക്കുളം എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണമാണ് തടസപ്പെട്ടത്.

ജലാശയത്തോടനുബന്ധിച്ചാണ് വിവിധ പന്പ്ഹൗസുകള്‍ സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിലെ ആറു റേഡിയല്‍ ഷട്ടറുകളുടെയും ത്രീലെയര്‍ റബര്‍ കവചം പൂര്‍ണമായും മാറ്റി സ്ഥാപിച്ചു പെയിന്‍റിംഗ് ഉള്‍പ്പെടെ പൂര്‍ത്തീകരിക്കാനുള്ള ജോലികളാണ് നടന്നുവരുന്നത്. ഒഴിവാക്കാനാവില്ല
ഷട്ടറിന്‍റെ റബര്‍ സീല്‍ ഉടൻ മാറ്റിയില്ലെങ്കില്‍ ഇതു തുരുന്പിച്ചു ചോര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ജലവിഭവവകുപ്പ് മെക്കാനിക്കല്‍ എഇയുടെ നേതൃത്വത്തിലുള്ള സംഘമാണ് നവീകരണത്തിനു മേല്‍നോട്ടം വഹിക്കുന്നത്.
ഡാമിലെ റേഡിയല്‍ ഷട്ടറുകളുടെ വയര്‍റോപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലി കഴിഞ്ഞ മാസം 27നു പൂര്‍ത്തീകരിച്ചിരുന്നു.ഷട്ടറിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതോത്പാദനവും ഗണ്യമായി കുറച്ചിരിക്കുകയാണ്. പകല്‍ വൈദ്യുതോത്പാദനം പൂര്‍ണമായി നിര്‍ത്തിവച്ചു. പീക്ക് ലോഡ് സമയത്തു മാത്രമാണ് രണ്ടോ മൂന്നോ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
ഇതു മൂലം മലങ്കര ജലാശയത്തിലെ ജലനിരപ്പ് കാര്യമായി താഴുകയും പലേടങ്ങളിലും മണ്‍തിട്ടകള്‍ തെളിയുകയും ചെയ്തിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!