പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ബൈക്ക് അപകടത്തിൽ പെട്ട് ഗൃഹനാഥൻ മരിച്ചു. അപ്പർ സൂര്യനെല്ലി സ്വദേശിയും മേസ്തിരി പണിക്കാരനുമായ ഭാഗ്യരാജ് (47) ആണ് മരിച്ചത്
വെള്ളിയാഴ്ച രാത്രി ഏഴിന് വീട്ടിൽ നിന്ന് ബൈക്കിൽ സൂര്യനെല്ലിയിലേക്ക് പോയ ഭാഗ്യരാജ് നേരം വൈകിയിട്ടും തിരിച്ചെത്തിയില്ല. വീട്ടുകാർ ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാവിലെ ഏഴരയോടെയാണ് ഭാഗ്യരാജിന്റെ ബൈക്ക് ചിന്നക്കനാൽ മോണ്ട് ഫോർട്ട് സ്കൂളിന് സമീപം പൊതുമരാമത്ത് റോഡിന്റെ താഴെ കൊക്കയിൽ കിടക്കുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഭാഗ്യരാജിന്റെ മൃതദേഹവും കണ്ടെത്തി. ശാന്തൻപാറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഭാഗ്യരാജ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് 11 ന് അപ്പർ സൂര്യനെല്ലിയിലെ പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ വേളാങ്കണ്ണി. മക്കൾ: അമൽരാജ്, അബിയുത്ത്.