കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ കേരള ബാങ്കിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ കേരള ബാങ്കിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു. | KPCC മീഡിയ സെൽ ചെയർമാൻ സേനാപതി വേണു ധർണ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സഹകരണ മേഖലയുടെയും ജീവനക്കാരുടെയും പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയ്‌സ് ഫ്രണ്ട് കേരളത്തിലെ ജീവനക്കാരുടെ പ്രമുഖ സംഘടനയായി മാറിക്കഴിഞ്ഞു. മഹാമാരികൾ ലോകം മുഴുവനും കീഴടക്കിപ്പഴും പൊതുസമൂഹത്തിന്റെ ആശങ്കകൾ ഇല്ലാതാക്കുന്നതിനായി മുഴുവൻ സമയവും ജനങ്ങൾക്കൊപ്പം നിലകൊണ്ടവരാണ് സഹകരണ മേഖലയും അതിലെ ജീവനക്കാരും .
ഇക്കാലയളവിലെ സഹകരണ മേഖലയിലെ ജീവനക്കാരുടെ പങ്ക് വിലമതിക്കാനാവാത്തതാണ് .
അനവധി പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും കേരള ബാങ്കിന്റെ വരവ് സഹകരണ മേഖലയുടെ പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിച്ചിരിക്കുകയാണ് .
ജീവനക്കാരെ ഉപദ്രവിക്കുന്ന കേരളബാങ്കിന്റെ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ടാണ് KCEF ശക്തമായ സമരപരിപാടികൾ ആരംഭിച്ചിരിക്കുന്നത്.
ഇതിൻറെ ഭാഗമായി ആണ് കേരള കോപ്പറേറ്റീവ് എംപ്ലോയ്‌സ് ഫ്രണ്ട് ഇടുക്കി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ കേരള ബാങ്കിന് മുമ്പിൽ ധർണ സംഘടിപ്പിച്ചത്.
കെപിസിസി മീഡിയ സെൽ ചെയർമാൻ സേനാപതി വേണു ധർണ സമരം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സാധാരണക്കാരെയും സഹകരണ മേഖല പ്രസ്ഥാനങ്ങളെയും കൊള്ളയടിക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് സേനാപതി വേണു കുറ്റപ്പെടുത്തി.
പ്രൈമറി സംഘം ജീവനക്കാർക്ക് ജില്ലാ ബാങ്കുകൾ നൽകിയിരുന്ന 50% തൊഴിൽ സംവരണം പുനസ്ഥാപിക്കുക, തൊഴിൽ സംവരണ പരിധിയിൽ എല്ലാ പ്രാഥമിക സംഘങ്ങളെയും ഉൾപ്പെടുത്തുക, സംവരണത്തിന് നിശ്ചയിച്ച അപ്രയോഗിഗവും വിചിത്രവുമായ യോഗ്യത മാനദണ്ഡങ്ങൾ ഒഴിവാക്കുക ,പ്രൈമറി ബാങ്ക് ജീവനക്കാരുടെ ഫണ്ട് നിക്ഷേപത്തിനും സംഘങ്ങളുടെ റിസർവ് ഫണ്ടിനും പലിശ വെട്ടിക്കുറിച്ച നടപടി പിൻവലിക്കുക, അന്യായമായ സർവീസ് ചാർജുകൾ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് ധർണ സംഘടിപ്പിച്ചത്.
കട്ടപ്പന നടന്ന ധർണാ സമരത്തിൽ KCEF ഇടുക്കി താലൂക്ക് പ്രസിഡണ്ട് ലിജോ മാത്യു അധ്യക്ഷനായിരുന്നു. കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ , KPSTA സംസ്ഥാന സെക്രട്ടറി വി ഡി എബ്രഹാം, NGO അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ശിഹാബ് പരീത്, ഷാജൻ ജോസഫ് , റോബിൻസ് ജോർജ് , ജിനേഷ് K ജോസഫ് തുടങ്ങിയവർ സംസാരിച്ചു .
സന്തോഷ് കുമാർ , ബിജുമോൻ CG, നജീബ് പി എച്ച് ,ജിജോമോൻ ജോർജ് , ശ്രീകാന്ത് എപി ,വിനോയി മറ്റത്തിൽ, ഷീന തോമസ് തുടങ്ങിയവർ ധർണ സമരത്തിന് നേതൃത്വം നൽകി.