അടിമാലി രാജധാനി കൂട്ടക്കൊല; പ്രതികളുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു
അടിമാലി ടൗണിൽ പ്രവർത്തിച്ച് വന്നിരുന്ന രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരനായ അടിമാലി സ്വദേശി കുഞ്ഞുമുഹമ്മദ്,ഭാര്യ ഐഷ, ഐഷയുടെ മാതാവ് നാച്ചി എന്നിവരായിരുന്നു വർഷങ്ങൾക്ക് മുമ്പ് ക്രൂരമായി കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ കർണ്ണാടക സ്വദേശികളായ രാഘവേന്ദ്ര,മധു, മഞ്ചുനാഥ് എന്നിവർ പിന്നീട് പിടിയിലാകുകയും വിചാരണക്കൊടുവിൽ തൊടുപുഴ സെഷൻസ് കോടതി പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ,ജസ്റ്റിസ് സി എസ് സുധ എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സെഷൻസ് കോടതി വിധിച്ച ശിക്ഷ ശരി വച്ചത്.കൊലപാതകത്തിന് ശേഷം പ്രതികൾ 19.5 പവൻ സ്വർണ്ണവും 50000രൂപയും പ്രതികൾ കവർന്നിരുന്നു.ലോഡ്ജിന്റെ മൂന്നാംനിലയിലുള്ള മുറിയിൽ വായ മൂടി കെട്ടി കൈകാലുകൾ കൂട്ടികെട്ടിയ നിലയിലായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം കാണപ്പെട്ടത്.ഐഷയുടെയും നാച്ചിയുടെയും മൃതദേഹം ലോഡ്ജിന്റെ ഒന്നാംനിലയിലുമായിരുന്നു കിടന്നിരുന്നത്.
മോഷണമായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യം.വർഷങ്ങളായി ലോഡ്ജിൽ താമസി തുണിക്കച്ചവടം നടത്തിയവരായിരുന്നു പ്രതികൾ