5 അറബ് രാജ്യങ്ങളിലേക്ക് മിഡില്‍ ഈസ്റ്റ് -6; പുതിയ സമുദ്ര പാത തുറന്ന് ഖത്തര്‍
ദോഹ> അഞ്ചു അറബ് രാജ്യങ്ങളുടെ തുറമുഖങ്ങളുമായി ഖത്തര്‍ അഹമ്മദ് അന്താരാഷ്ട്ര തുറമുഖത്തെ ബന്ധിപ്പിക്കുന്ന പുതിയ സമുദ്ര പാത സര്‍വീസിന് ഖത്തര്‍ തുടക്കം കുറിച്ചു. ഖത്തറിലെ അഹമ്മദ് അന്താരാഷ്ട്ര തുറമുഖം സൗദിഅറേബ്യ ,ഒമാൻ ,ഈജിപ്ത് ,യുഎഇ ,മൊറോക്കോ, എന്നീ തുറമുഖങ്ങളിലേക്കാണ് പുതിയ മിഡില്‍ ഈസ്റ്റ് -6 സമുദ്ര പാതയിലുടെ സര്‍വീസ് നടത്തുക. പുതിയ ജലപാത വരുന്നതോടെ രാജ്യങ്ങള്‍ക്കിടയില്‍ നേരിട്ടുള്ള വ്യാപാര വാണിജ്ജ്യ സാധ്യതകള്‍ വേഗത്തിലാക്കുവാനും,അമിത യാത്ര ചെലവുകള്‍ കുറക്കുവാനും സാധിക്കും.
ഹമദ് ഇൻറര്‍നാഷണല്‍ തുറമുഖം (ഖത്തര്‍ ),ദമാം തുറമുഖം (കെ.എസ്.എ), ജുബൈല്‍ തുറമുഖം( കെ.എസ്.എ), ജബലലി ടി -2 തുറമുഖം (യുഎഇ ) ,ദുകം തുറമുഖം(ഒമാൻ),സലാലതുറമുഖം( ഒമാൻ ),സൂയസ് തുറമുഖം (ഈജിപ്ത് )പോര്‍ട്ട് സൈയിഡ്‌ഈസി (ഈജിപ്ത് ),ടാൻജിയര്‍ മെഡ് തുറമുഖം (മൊറാക്കോ) ടാൻജിയര്‍ മെഡ്-2 തുറമുഖം (മൊറാക്കോ)എന്നിങ്ങനെ പത്തോളം തുറമുഖങ്ങളിലൂടെ ആകും പുതിയ സര്‍വീസ്.