നാട്ടുവാര്‍ത്തകള്‍
കനത്ത മഴയിലും;ടവർ ഓഫ് ചെയ്യുന്നതായിപരാതി
കനത്ത മഴയിലും കാറ്റിലും വൈദ്യുതി ബന്ധം തകരാറിലായ വട്ടവടയിൽ ബി.എസ്.എൻ.എൽ. അധികൃതർ ടവറുകൾ ഓഫ് ചെയ്യുന്നതായി പരാതി. കോവിലൂർ, പഴത്തോട്ടം എന്നിവടങ്ങളിലായി രണ്ട് മൈാബൈൽ ടവറുകളാണ് വട്ടവട പഞ്ചായത്തിലുള്ളത്. ഇതിൽ കോവിലൂരുള്ള ടവറിനു കീഴിലാണ് ഭൂരിഭാഗം ജനങ്ങളുമുള്ളത്.
വൈദ്യുതിബന്ധം നിലച്ചതോടെ ജനറേറ്റർ ഉപയോഗിച്ചാണ് ടവർ പ്രവർത്തിക്കുന്നത്. എന്നാൽ രണ്ടുമണിക്കൂർമാത്രം ജനറേറ്റർ പ്രവർത്തിപ്പിച്ച ശേഷം ഓഫ് ചെയ്യുന്നതുമൂലം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
വിവിധ ഓഫീസുകളിലെ സോളാർ, ജനറേറ്റുകൾ എന്നിവ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നത്. റേഞ്ച് ലഭിക്കാതാകുന്നതോടെ ഒരു വിവരങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥർ.