ഇടുക്കി ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് എട്ടാം തീയതി കട്ടപ്പനയിൽ നടക്കും. കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 150 ഓളം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.
ജീയാ ജൂഡോ ഇടുക്കി ജില്ല ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് എട്ടാം തീയതി രാവിലെ 10 മണി മുതലാണ് കട്ടപ്പന സ്കൂളിൽ നടക്കുന്നത്. ചാമ്പ്യൻഷിപ്പിൽ 30 ദേശീയ ചാമ്പ്യന്മാരും 60 സംസ്ഥാന ചാമ്പ്യന്മാരും ഉൾപ്പെടെ 150 ഓളം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. മത്സരത്തിന് മുന്നോടിയായി 20 മിനിറ്റ് ദൈർഘ്യമുള്ള ജൂഡോയുടെ പ്രസക്തി വിളിച്ചറിയിക്കുന്ന ഡെമോയും നടക്കും
മത്സരത്തിന്റെ വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി, സ്കൂൾ മാനേജർ ഫാദർ ജോസ് മാത്യു പാറപ്പള്ളി എന്നിവർ രക്ഷാധികാരികളായുള്ള 101 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചിരിക്കുന്നത്.
സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ജൂഡോ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം എൻ ഗോപി അധ്യക്ഷനായിരുന്നു. നഗരസഭ കൗൺസിലർമാരായ സോണിയ ജെയ്ബി, തങ്കച്ചൻ പുരയിടം, കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ , ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് രതീഷ് വരകുമല ,കേരള കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡണ്ട് ജോയി കുടക്കച്ചിറ ,
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫൈസൽ ജാഫർ , സ്കൂൾ പിടിഎ പ്രസിഡണ്ട് സജി നല്ലു വീട്ടിൽ, ജൂഡോ അസോസിയേഷൻ ഭാരവാഹികളായ സൈജു ചെറിയാൻ,റൈസൻ പി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.