വാഴക്കുല വെട്ടാൻ അധികൃതർ വരുമ്പോൾ റോഡിലെ കുഴി കാണും എന്ന് പ്രതീക്ഷ.കട്ടപ്പന പള്ളികവല P WD ജംഗ്ഷനിലെ കുഴിയിൽ വാഴനട്ട് KDFന്റെ പ്രതിഷേധം.
നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികളും വാഹനങ്ങളും കടന്നുപോകുന്ന അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന പള്ളിക്കവല ടിബി ജംഗ്ഷനിൽ ആണ് ഒരു വർഷത്തോളമായി റോഡ് പൊളിഞ്ഞ വൻകുഴി രൂപപ്പെട്ടിരിക്കുന്നത്.
ആറുമാസം മുൻപ് ഇടുക്കി ലൈവ് റോഡിലെ അപകടാവസ്ഥ അധികൃതരുടെ മുമ്പിൽ എത്തിച്ചിരുന്നു .
വാർത്ത ശ്രദ്ധയിൽപ്പെട്ട നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ നാഷണൽ ഹൈവേ അധികൃതമായി ബന്ധപ്പെടുകയും താൽക്കാലികമായി കുഴിയടക്കുകയും ചെയ്തിരുന്നു.
എന്നാൽ പൂർണ്ണ പരിഹാരം കാണാത്തതിനാൽ റോഡ് വീണ്ടും പൊട്ടി തകർന്നു .
റോഡിന് അടിയിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പിലെ ചോർച്ചയാണ് റോഡ് തകരൻ കാരണമാകുന്നത്.
മാത്രമല്ല സമീപത്ത് നിൽക്കുന്ന വൻ മരത്തിൽ നിന്ന് വെള്ളം റോഡിലേക്ക് വീണ ഗർത്തം വലുതാവാൻ തുടങ്ങി.
അഞ്ചോളം സ്കൂളുകൾ ,സ്വകാര്യ ആശുപത്രി, വിവിധ സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. ദിനംപ്രതി 100 കണക്കിന് വാഹനങ്ങൾ ആണ് ഇത് വഴി കടന്നു പോകുന്നത്.
ഗർത്തത്തിൽ അകപ്പെട്ട് ഒട്ടേറെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും നിത്യ സംഭവമാണ് .
കൂടാതെ വാഹനങ്ങൾ കടന്നു പോകുമ്പോൾ സ്കൂൾ വിദ്യാർത്ഥികളുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവാണ് .
നാളിതുവരെയായി റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കട്ടപ്പന ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചത്.
അടുത്തവർഷം വാഴക്കുല വെട്ടാൻ ദേശീയപാത അധികൃതർ വരുമ്പോൾ റോഡിലെ കുഴികണ്ട് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.