Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാർഷിക മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡിസിസി പ്രസിഡന്റ് സി പി മാത്യൂ



കാർഷിക മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് അതിനിടയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ് , ഇത് കർഷകന്റ നടുവൊടിക്കുന്നുമെന്നും വിലകയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് ഡിസിസി പ്രസിഡന്റ് CP മാത്യൂ പറഞ്ഞു, കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ തല അംഗത്വ വിതരണം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ഡി സി സി ഓഫിസിൽ നടന്ന അംഗത്വ വിതരണ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. 25000 കർഷകരെ കർഷക കോൺഗ്രസ്സിൽ അംഗങ്ങളാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും , ഡിജിറ്റൽ സർവ്വേയിലെ അപാകത പരിഹരിക്കുന്നതിനും സർക്കാർ ഗുരുതര വീഴ്ച വരുത്തിയതിൽ പ്രതിഷേധിച്ച് ആഗസ്റ്റ് 7 ന് കളക്ട്രേറ്റിലേയ്ക്ക് കർഷകമാർച്ച് നടത്താനും ഏലക്കായിലെ കളർ പരിശോധന ശാസ്ത്രിയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 16 ന് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലേയ്ക്ക് ഏലം കർഷകരുടെ മാർച്ച് നടത്താനും കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റി തീരുമാനിച്ചു. നേതാക്കളായ MD അർജുൻ , ടോമി പാലയ്ക്കൽ, ജോസ് മുത്തനാട്ട്, ശശിധരൻ നായർ , എസ് കെ വിജയൻ , അജയ് കളത്തുകുന്നേൽ, ജോയി വർഗീസ്, ഇ ജെ ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!