സംസ്ഥാനതല നെൽ കർഷക സമരം…..നെൽ കർഷകർക്ക് പണം നൽകാതെ ഇനിയും ചതിക്കരുത്.. തോമസ് ഉണ്ണിയാടൻ ………
സംഭരിച്ച നെല്ലിന് പണം നൽകാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ കർഷകദ്രോഹ സമീപനം തിക ഞ്ഞ ക്രൂരതയും ചതിയുമാണെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു…….. നെൽ കർഷകപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകയൂണിയൻ സംസ്ഥാന കമ്മറ്റിയും, കേരളാ കോൺഗ്രസും പാലക്കാട് സപ്ലൈകോ ഓഫീസ്പടിക്കൽ നടത്തിയ സംസ്ഥാനതല നെൽ കർഷക സമരം ഉദ്ഘാടനം ചെയ്ത്‌സംസാരിക്കുകയായിരുന്നു അദ്ദേഹം….. പി.ആർ.എസ് ലോണായി മാത്രം നെല്ലിന്റെ വില നൽകുന്ന രീതി പുന:പരിശോധിക്കണം. നെൽ കർഷക പാക്കേജ് തയ്യാറാക്കി നടപ്പാക്കണം തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. സി.പി.എം, സി.പി.ഐ കക്ഷികൾ തമ്മിലുള്ള പോരാട്ടം നെൽ കർഷകപ്രശ്നങ്ങൾ പരിഹരിക്കുവാൻ തടസമായി മാറുന്നതായും മുൻ സർക്കാർ ചീഫ് വിപ്പു കൂടിയായ തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു….. കർഷക പ്രശ്നങ്ങൾ പരിഹരിക്കാത്ത പക്ഷം കേരളാ കോൺഗ്രസും കർഷക യൂണിയനും സംസ്ഥാനവ്യാപകമായി സമരം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി……….. കേരള കർഷകയുണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി വൈസ് ചെയർമാൻ എം.പി പോളി , ജില്ലാ പ്രസിഡണ്ടുമാരായ ജോബി ജോൺ , സി.വി.കുര്യാക്കോസ്, സംസ്ഥാന സെക്രട്ടറി മിനിമോഹൻദാസ്, ജില്ലാ ജനറൽ സെക്രട്ടറി കെ.ശിവരാജേഷ്, കർഷകയുണിയൻ സംസ്ഥാന ഭാരവാഹികളായ ജോസ് ജെയിംസ്, ചാർളി മാത്യു, സി.റ്റി. പോൾ, ബിനു ജോൺ , നിതിൻ സി. വടക്കൻ , സണ്ണി തെങ്ങുംപള്ളി, സി.റ്റി. തോമസ് , സോജൻ ജോർജ്, ജോണി പുളിന്തടം, പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതിയംഗം ജോൺസൺ കാഞ്ഞിരത്തുങ്കൽ , എൻ.പി. ചാക്കോ പി.വി. ഹാൻസൺഎന്നിവർ പ്രസംഗിച്ചു…..ടൗൺ ബസ്റ്റാന്റ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറ് കണക്കിന് കർഷകർ പങ്കാളികളായി. മാർച്ചിനും ധർണ്ണയ്ക്കും നേതാക്കളായ തോമസ് ജേക്കബ്, എം.വി.രാമച ന്ദ്രൻ നായർ , പി.കെ മാധവ വാര്യർ, വി.എ.ബെന്നി . ടി.കെ. വത്സലൻ വിൽസൺ മേച്ചേരിൽ വി.കെ വർഗീസ്, തോമസ് ആന്റണി, പ്രജീഷ് പ്ലാക്കൽ സജി തെക്കേക്കര, ജോബിൾ മാത്യു , പി.ജി.പ്രകാശൻ, സോജി ജോൺ , എം.വി.ജോൺ, ഷാജി തോമസ്, കെ.ബി.സുനിലൻ , സുന്ദർരാജ്, വി.കെ സുബ്ര മണ്യൻ , വി.എ ആന്റോ , മോഹൻദാസ് പുൽപ്പള്ളി, സതീഷ് പുതുശ്ശേരി, ജോഷി പള്ളി നീരായ്ക്കൽ, ജോർജ് കുര്യൻ തുടങ്ങിയവർ നേതൃത്വം നൽകി…..