ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം; മുഖ്യമന്ത്രിയുടെ മൈക്ക് തടസ്സപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്
കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കവേ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി സംസാരിക്കുmboഴായിരുന്നു മൈക്ക് തടസപ്പെട്ടത്. കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.
ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയ്ക്കായി മുദ്രാവാക്യങ്ങള്‍ മുഴക്കിയതും വിവാദമായിരുന്നു. തുടര്‍ന്നാണ് മൈക്ക് തടസപ്പെട്ടതിന്റെ പേരില്‍ പൊലീസ് കേസുകൂടി എടുത്തിരിക്കുന്നത്.
പിണറായി വിജയനെ പരിപാടിയില്‍ ക്ഷണിച്ചത് വിവാദമാക്കേണ്ട എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് നേരത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടേതാണ് തീരുമാനമെന്ന് വിഡി സതീശന് അറിയിച്ചിരുന്നു.