പാമ്പാടുംപാറയില്‍ എംസിഎഫ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ മുണ്ടിയെരുമ കാന്‍സല്‍ ബ്ലോക്കില്‍ സ്ഥാപിച്ച പാഴ്‌വസ്തു ശേഖരണ കേന്ദ്രം (എം സി എഫ്) ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് 14.29 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ് അധ്യക്ഷത വഹിച്ചു.
പാമ്പാടുംപാറ പഞ്ചായത്തിലെ 16 വാര്‍ഡുകളിലെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും നിന്നുള്ള അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മസേന വാര്‍ഡ് തലത്തില്‍ സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫില്‍ ശേഖരിക്കുന്നുണ്ട്. ഈ അജൈവ പാഴ്‌വസ്തുക്കളുടെ ആദ്യഘട്ട തരംതിരിക്കലിനു ശേഷം പുതിയതായി നവീകരിച്ച എം സി എഫിലേക്ക് എത്തിക്കുകയും 18 വിഭാഗങ്ങളായി തരംതിരിച്ച് സൂക്ഷിക്കുകയും ചെയ്യും. ഇവിടെ നിന്നും സംസ്ഥാനസര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ വാഹനവും സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ പഞ്ചായത്തിലെ 67 ശതമാനം വരുന്ന യൂസര്‍ ഫീ കവറേജ് ഏരിയ നൂറുശതമാനത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തങ്ങളിലാണ് പഞ്ചായത്ത് അധികൃതര്‍.
യോഗത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം ബേബിച്ചന്‍ ചിന്താമണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി എസ് യാശോധരന്‍, ഷിനി സന്തോഷ്, ജോസ് തെക്കേക്കുറ്റ്, പി ടി ഷിഹാബ്, ജോയ്മ്മ എബ്രഹാം, മിനി മനോജ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ മോളമ്മ സുരേന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി സിമി കെ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.