വൈക്കം സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ നാലു ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടപടിയെടുക്കാൻ വൈകിയതിലാണ് ഡിഐജിയുടെ നടപടി.സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടപടിയെടുക്കാൻ വൈകിയതിനാണ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകിയത്.കേസെടുക്കാൻ വൈകി,ദുർബലമായ വകുപ്പുകൾ ഇട്ടു,പരാതി കൈപ്പറ്റിയ രസീത് കൈമാറിയില്ല തുടങ്ങിയ വീഴ്ചകൾക്കാണ് ഡിഐജി നടപടി എടുത്തത്.
എസ്.ഐ. അജ്മൽ ഹുസൈൻ, പിആര്‍ഒ വിനോദ്, ബിനോയ്, സാബു എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഈ മാസം 13നാണ് പുളിഞ്ചുവട് വെച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ബൈക്ക് യാത്രികനായിരുന്ന യുവാവ് ശല്യം ചെയ്തത്. പിന്നാലെ ഭർത്താവിനൊപ്പം വൈക്കം സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും പരാതി കൈപ്പറ്റിയ രസീത് നൽകാൻ വൈകി. ഏറെ വൈകി കേസെടുത്തെങ്കിലും ദുർബലമായ വകുപ്പുകൾ മാത്രം ഇട്ടെന്നാണ് പരാതി. പൊലീസ് സമീപനത്തിൽ പ്രതിഷേധിച്ച് പരാതിക്കാർ ഡിഐജിയെ സമീപിച്ചതോടെയാണ് നടപടിയെടുത്തത്.