കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രവർത്തനോദ്ഘാടനവും നവാധ്യാപക സമ്മേളനവും
ജൂലൈ 28 വെള്ളിയാഴ്ച കുട്ടിക്കാനം മരിയൻ കോളേജിൽ വച്ച് കാ ത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനവും 2021 മുതൽ 2023 വരെ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ചിട്ടുള്ള അധ്യാപകരുടെ സംഗമവും നടത്തപ്പെടുന്നു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ വെരി. റവ.ഫാദർ ബോബിഅലക്സ് മണ്ണം പ്ലാക്കൽ ഉദ്ഘാടനം നിർവഹിക്കുന്നു. പാലാ സെന്റ് തോമസ് ബി എഡ് കോളേജിന്റെ വൈസ് പ്രിൻസിപ്പലും മികച്ച അധ്യാപകനും വാഗ്മിയുമായ ഡോ.ടി സി തങ്കച്ചൻ നവാധ്യാപകർക്കായി സെമിനാർ നയിക്കുകയും ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ഡോമിനിക് അയിലൂപ്പറമ്പിൽ മുഖ്യ സന്ദേശം നൽകുകയും കോർപ്പറേറ്റ് ഓഫീസ് സെക്രട്ടറി .കെ ജെ ജോൺ കുന്നേലേ മുറിയിൽ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സർവീസ് റൂൾസിനെ സംബന്ധിച്ച് ക്ലാസ് നയിക്കുകയും ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ റവ. ഫാ. സിജു കൊച്ചുവീട്ടിൽ, കാത്തലിക് ടീച്ചേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം ജോമോൻജോസഫ്,കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് വിൻസന്റ് ജോർജ് , ജനറൽ സെക്രട്ടറി സിറിയക് നരിതൂക്കിൽ.മറ്റു ഭാരവാഹികളായ തോമസ് പി ഡോമിനിക്, റോണി സെബാസ്റ്റ്യൻ, റോബി കെ തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകുന്നു.