പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ക്ഷീര കർഷക ഇൻസെൻ്റീവ് പദ്ധതി മുടങ്ങി; കർഷകർ പ്രതിസന്ധിയിൽ
ക്ഷീരകർഷക ഇൻസെൻ്റീവ് പദ്ധതി മുടങ്ങിയതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. എല്ലാ കർഷകർക്കും ലിറ്ററിന് 4 രൂപ നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
എന്നാൽ ഒരു മാസം മാത്രമാണ് പണം കിട്ടിയത്. ക്ഷീര വകുപ്പും-തദ്ദേശ വകുപ്പും തമ്മിലുള്ള അഭിപ്രായ ഭിന്നത പദ്ധതിയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ക്ഷീരസാന്ത്വനം പദ്ധതിയിൽ നിന്നും കന്നുകാലികളെ ഒഴിവാക്കിയതും കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ക്ഷീര സംഘത്തിൽ പാൽ അളക്കുന്ന എല്ലാ കർഷകർക്കും ഒരു ലിറ്റർ പാലിന് നാല് രൂപ വീതം എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ നൽകുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി പ്രഖ്യാപിച്ചിരുന്നത്. ഇതിനായി 28.57 കോടി രൂപ മാറ്റിവെച്ചതായും മന്ത്രി പറഞ്ഞിരുന്നു. ഈ പദ്ധതിയാണിപ്പോൾ മുടങ്ങിയിരിക്കുന്നത്.