പ്രാദേശിക വാർത്തകൾ
പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ പരിശീലനം
ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രിതല മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്കുന്നു. പരിശീലന ക്ലാസുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള പിന്നാക്ക സമുദായക്കാര്‍ക്ക് 30 ശതമാനം സീറ്റ് സംവരണമുണ്ട്. അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാനം, എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.