പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മണിപ്പൂർ കലാപത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ കട്ടപ്പന ഐടിഐ ജംഗ്ഷനിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു
മണിപ്പൂർ കലാപത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ കട്ടപ്പന ഐടിഐ ജംഗ്ഷനിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. സൗത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിക്ഷേധ പരിപാടി നടത്തിയത്.
മണിപൂരിൽ രണ്ട് സ്ത്രീകളെ വിവസ്ത്രയാക്കി ആക്രമിച്ച സംഭവം രാജ്യത്തിന് ഏറെ അപമാനം നൽകിയതാണ്. ഇതിൽ പ്രതിഷേധിച്ചുകൊണ്ടും ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ കട്ടപ്പന ഐടിഐ ജംഗ്ഷനിൽ പന്തം കൊളുത്തി പ്രതിക്ഷേധിച്ചത്.
ഡി വൈ എഫ് ഐ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ ഡി വൈ എഫ് ഐ ബ്ലോക്ക് ട്രഷറർ ജോബി എബ്രഹാം, മേഖല സെക്രട്ടറി ജോജോ ജോസഫ്, മേഖല കമ്മറ്റി അംഗങ്ങളായ കെ ആർ രാജേഷ്, റെനിഷ് പി സി, മറ്റ് യൂണിറ്റ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.