രണ്ടാം ഘട്ട സംസ്ഥാനതല നെൽ കർഷക സമരം 2023 ജൂലൈ 26 ബുധനാഴ്ച പാലക്കാട്
സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു നൽകുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കുക,നെൽ കർഷക പ്രശ്നങ്ങൾ പരിഹരിക്കുക , നെൽ കർഷക പാക്കേജ് തയ്യാറാക്കി നടപ്പാക്കുക : വിവിധ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുക. വന്യമൃഗശല്യം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനതല രണ്ടാം ഘട്ട നെൽ കർഷകസമരം 26… 07….. 2023 ബുധനാഴ്ച നടത്തുന്നു.
കേരള കർഷക യൂണിയൻ സംസ്ഥാനകമ്മറ്റിയും കേരളാ കോൺഗ്രസ് പാലക്കാട് ജില്ലാക്കമ്മറ്റിയും സംയുക്തമായാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
പാലക്കാട് സപ്ലൈകോ ഓഫീസിനു മുൻപിലാണ് രാവിലെ 11-15 മുതൽ 12.50 വരെ സമരം.
1.00 pm – ന് കർഷക യൂണിയൻ സംസ്ഥാന കമ്മറ്റിയോഗവും പാലക്കാട് ജില്ലാ യോഗവും സംയുക്തമായി പാലക്കാട് കേരളാ കോൺഗ്രസ് ഓഫീസിൽ കൂടുന്നതുമാണ്.
1.45pm ന് യോഗം അവസാനിക്കും …….. മുൻ കേരള സർക്കാർ ചീഫ് വിപ്പും പാർട്ടി ഡപ്യൂട്ടി ചെയർമാനുമായ അഡ്വ.തോമസ് ഉണ്ണിയാടൻ Ex.M. L. A ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കൾ പ്രസംഗിക്കും…. … പാലക്കാട് K.S.R. T.C ബസ് സ്റ്റാന്റിൽ 11.00 നു മുൻപായി പ്രവർത്തകർ എത്തി 200 മീറ്റർ അകലെയുള്ള മംഗളം ടവർ ഭാഗത്ത് കേന്ദ്രീകരിക്കണം 11.15 – ന് അവിടെ നിന്ന് 100 മീറ്റർ അകലെയുള്ള സപ്ലൈകോ ഓഫീസിലേക്ക് കർഷക പ്രതിഷേധ മാർച്ചായിട്ടാണ് പോകുന്നത്…… പാലക്കാട്‌ജില്ലയിലെ പരമാവധി കേരളാ കോൺഗ്രസിന്റെയും കർഷക യൂണിയന്റെയും ഇതര പോഷക സംഘടനകളുടെയും പ്രവർത്തകരും കർഷകരും മലപ്പുറം, തൃശൂർ ജില്ലകളിലെ പരമാവധി പാർട്ടിയുടെ യുംകർഷക യൂണിയന്റെയും പ്രതിനിധികളും ഇതര ജില്ലകളിലെ കർഷക യൂണിയൻ ജില്ലാ ഭാരവാഹികൾ .സംസ്ഥാന ഭാരവാഹികൾ , സംസ്ഥാനകമ്മറ്റിയംഗങ്ങൾ എന്നിവരും പങ്കെടുത്ത് നെൽ കർഷക സമരം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു …