പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
പോക്സോ കേസിൽ പ്രതിക്ക് 25 വർഷം കഠിന തടവും രൂപ പിഴയും
വണ്ടന്മേട് പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് മഞ്ജു. വി ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. സുസ്മിത ജോൺ ഹാജരായി.2021 ലാണ് കേസിന് ആസ്പതമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിലാണ് പ്രതിയായ പാലക്കാട് ജില്ലയിൽ ആലത്തൂർ ഭാഗത്ത് തരൂർ വില്ലേജിൽ നെച്ചൂർ പോസ്റ്റ് ഓഫീസ് പരിധിയിൽ എട്ടുംപള്ളിയിൽ ചുവറ്റു പാടം വീട്ടിൽ രാധാകൃഷ്ണൻ മകൻ 25 വയസ്സുള്ള രഞ്ജിത്തിനെ ആണ് ശിക്ഷിച്ചത്.IPC വകുപ്പ് പ്രകാരം 5 വർഷം കഠിന തടവും 10000/- രൂപ പിഴയും, പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവിനും 25000/- രൂപ പിഴയും ആണ് ശിക്ഷ. ഫൈൻ ഒടുക്കിയില്ലെങ്കിൽ 9 മാസം അധിക തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി.