മത്തൻ ഇല (പത്തില തോരൻ)
ഇന്ന് മത്തന്റെ ഇലയെ കുറിച്ചാണ് വിവരിക്കാൻ പോകുന്നത്. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഓരോ അവസ്ഥയിലും നമ്മളിൽ ഉണ്ടാകുന്ന അനാരോഗ്യത്തെ പാടെ തൂത്തുകളയുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ഇലക്കറികൾ . ഇതിൽ പ്രധാനപ്പെട്ടതാണ് മത്തൻ ഇല . ഏത് ആരോഗ്യ പ്രതിസന്ധിക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മത്തനില കഴിക്കുന്നത് നല്ലതാണ്. ഒരിക്കലും ഒഴിവാക്കാൻ ആവാത്ത ഒന്നാണ് മത്തന്റെ ഇല .
ആരോഗ്യത്തിനും ചർമ്മത്തിനും എല്ലാം ഒരുപോലെ ഗുണകരമായ ഒന്നാണ് മത്തന്റെ ഇല ,മാത്രമല്ല മത്തൻ കുരുവും ഏറെ ആരോഗ്യകരമാണ്. ഇവയുടെ ഗുണം തിരിച്ചറിയുമ്പോഴും നാം അവഗണിക്കുന്ന ഒന്നുണ്ട് , മത്തനില . പോഷകങ്ങളാൽ സമ്പുഷ്ടമായ മത്തനില തോരനായും കറിയായും വെച്ചു കഴിക്കുന്നത് ഏറെ ഗുണകരമാണ്.
ഔഷധഗുണങ്ങൾ
ശരീരത്തിന് ആവശ്യമായ പലതരം വൈറ്റമിൻസ് അടങ്ങിയതാണ് മത്തനിലകൾ . ഇതിൽ വൈറ്റമിൻ എ ,സി എന്നിങ്ങനെ ശരീരത്തിന് അത്യാവശ്യമായ വൈറ്റമിൻസ് ഉണ്ട് . വൈറ്റമിൻ എ ചർമ്മത്തിനും കണ്ണിനും ഏറെ അത്യാവശ്യമാണ്. ഇതുപോലെതന്നെ വൈറ്റമിൻ സി ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു. കൂടാതെ ചർമ്മത്തിനും ചർമ്മത്തിലെ മുറിവുകൾ ഉണക്കുന്നതിനും മുറിവുകളുടെ പാടുകൾ മാറ്റുവാനും സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണകരമായ ആന്റിഓക്സിഡന്റുകൾ, മഗ്നീഷ്യം ,ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തനില. മോണോ സാച്ചുറേറ്റഡ് ഫാറ്റ്, ആസിഡുകൾ ഇവ അടങ്ങിയിട്ടുള്ളതിനാൽ ഇവ മോശം കൊളസ്ട്രോളിനെ കുറയ്ക്കുകയും രക്തത്തിലെ നല്ല കൊളസ്ട്രോളിന്റെ സാന്നിധ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ തന്നെ ഹൃദയത്തെ ഏറെ ആരോഗ്യകരമായി സൂക്ഷിക്കാൻ മത്തങ്ങ കുരുവിന് കഴിയും. മത്തനില പ്രമേഹ രോഗികൾ കഴിക്കുന്നത് നല്ലതാണ്. ആരോഗ്യത്തിന് വില്ലൻ ആകുന്ന രീതിയിൽ പ്രമേഹം വർദ്ധിച്ച് അത് പലവിധത്തിൽ ആരോഗ്യത്തെ ബാധിക്കും. ഇത്തരത്തിലുള്ള അവസ്ഥകളിൽ ഏറ്റവും നല്ല പരിഹാരമാർഗമാണ് മത്തന്റെ ഇല . അയൺ അടങ്ങിയിരിക്കുന്ന മത്തനില കഴിക്കുന്നതിലൂടെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിക്കുന്നു. അയൺ ഗുളികയ്ക്ക് പകരം വയ്ക്കാവുന്ന ഒന്നു കൂടിയാണ് മത്തനില . ഗർഭിണികൾക്ക് ഇത് കഴിക്കാവുന്നതാണ്. പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ തന്നെ മസിലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്. വളരുന്ന പ്രായത്തിലെ കുട്ടികൾക്ക് പ്രോട്ടീൻ വളരെ അത്യാവശ്യമാണ്. അമിതവണ്ണം കുറയ്ക്കുവാനും ഇത് സഹായിക്കുന്നു. ഇതിലെ നാരുകൾ ദഹനത്തേയും , അപചയപ്രക്രിയയെയും സഹായിക്കുന്നതു വഴിയാണ് തടി കുറയുന്നത്. കാൽസ്യത്താൽ സമ്പുഷ്ടമായ ഇത് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഉത്തമമാണ്. ട്രിപ്പ്റ്റോഫാൻ എന്ന ഘടകം നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. ക്യാൻസർ പോലുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്ന ഒന്നാണ് മത്തനില . സ്ത്രീകളിൽ ആർത്തവത്തോട നുബന്ധിച്ച് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാന പ്രശ്നങ്ങൾക്കും , PMS -പോസ്റ്റ് മെൻസ്ട്രൽ സിൻഡ്രോം എന്നിവയ്ക്കും ഇത് നല്ലൊരു പരിഹാരമാണ്.