അപേക്ഷ ക്ഷണിച്ചു
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് ജെ.പി.എച്.എന്‍. ട്രെയിനിംഗ് സെന്ററുകളില്‍ ഒക്സിലിയറി നേഴ്സിംഗ് ആന്റ് മിഡ് വൈഫ്സ് കോഴ്സിന്റെ പരിശീലനത്തിന് +2 അല്ലെങ്കില്‍ തത്തുല്ല്യ പരീക്ഷ പാസ്സായ പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരോ സ്‌കൂളിലും ഒരു സീറ്റ് വീതം എക്സ് സര്‍വ്വീസുകാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാഫോമും പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റില്‍ www.dhskerala.gov.in ലഭിക്കും. ഇടുക്കി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള താല്‍പ്പര്യമുള്ള വിമുക്തഭടന്മാര്‍ ,വിമുക്തഭടവിധവകള്‍ എന്നിവര്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റില്‍ പറയുന്ന പ്രകാരം ജുലൈ 31-ന് മുന്‍പ് നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പുകളും വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളും ആഗസ്റ്റ് 2-ന് മുന്‍പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862222904.