Letterhead top
previous arrow
next arrow
തൊഴിലവസരങ്ങൾപ്രാദേശിക വാർത്തകൾവിദ്യാഭ്യാസം

ഹിന്ദി ട്രെയിനിംഗിന് ജൂലൈ 31 വരെ അപേക്ഷിക്കാം



വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് മെറിറ്റ്, മാനേജ്‌മെന്റ് സീറ്റിലേക്ക് ജൂലൈ 31 ന് 5 മണി വരെ അപേക്ഷിക്കാം. അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ബിഎ ഹിന്ദി പാസായവര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടു രണ്ടാം ഭാഷ ഹിന്ദി അല്ലാത്തവര്‍ പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സ് ജയിച്ചിരിക്കണം. പ്രായപരിധി 17നും 35 ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അപേക്ഷാഫോറത്തിന് www.educationkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. ഫോണ്‍ 04734296496, 8547126028.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!