താള് (പത്തില തോരൻ)
“കായേം ചേനേം മുമ്മാസം
ചക്കേം മാങ്ങേം മുമ്മാസം
താളും തകരേം മുമ്മാസം
അങ്ങനേം ഇങ്ങനേം മുമ്മാസം”
ഭക്ഷണശീലത്തെ കുറിച്ചുള്ള മലയാളികളുടെ പൊതുവേയുള്ള ഒരു ചൊല്ലാണിത്. നമ്മുടെ തൊടികളിൽ ആർക്കും വേണ്ടാതെ വളരുന്ന താളിനും തകരയ്ക്കും ഒക്കെ ഭക്ഷണമേശയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്ന നാളുകളാണ് കർക്കിടകം. ചേമ്പ് വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു ഇനമാണ് താള്. ചിലയിടങ്ങളിൽ ഇതിനെ പൊടിച്ചേമ്പ് എന്നും പറയുന്നു. ചേമ്പിന്റെ തളിരിലെയാണ് താള് എന്നു പറയുന്നത്. ഇത് ഏറെ സ്വാദുള്ള നാടൻ ഇലക്കറിയാണ്.
താളിനങ്ങൾ
വയൽ താള് -കൊല്ലത്താള്,വയൽ ചേമ്പ് എന്നും ഈ താള് വർഗ്ഗം അറിയപ്പെടുന്നു.
കരിന്താള് -കടും കറുപ്പ് നിറത്തിൽ തണ്ടും ഇലകൾ കടുത്ത പച്ച നിറത്തിലും കാണപ്പെടുന്നു.
പഞ്ചിത്താള് -ചതുപ്പിൽ കാണപ്പെടുന്ന താള് വർഗ്ഗമാണിവ. കൂമ്പ് ഭാഗത്തുള്ള ചെറിയ ഇലകൾ ഭക്ഷണത്തിന് ഉപയോഗിക്കുന്നു.
സ്വാദ് മാത്രമല്ല ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുണ്ട് താളിന് .
പ്രോട്ടീൻ ഡയറ്ററി, ഫൈബർ, അസ്കോർബിക് ആസിഡ്, റൈബോഫ്ലാവിങ്, തായാമിൻ, വൈറ്റമിൻ B6, വൈറ്റമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണിത്.
താളിന്റെ ഔഷധഗുണങ്ങൾ ഓരോന്നായി വിവരിക്കാം :-
കൊളസ്ട്രോൾ
ചേമ്പിലയിൽ കൊളസ്ട്രോൾ തീരെ ഇല്ല എന്നതാണ് ഒരു ഗുണം . കൊളസ്ട്രോൾ കുറയ്ക്കുവാനും ഇത് നല്ലതാണ്. കൊളസ്ട്രോൾ പ്രശ്നമുള്ളവർക്ക് ശീലമാക്കാവുന്ന ഒരു ഭക്ഷണമാണിത്. ഇതിലെ ഡയറ്ററി ഫൈബർ, മെതിയോ നൈ എന്നിവയാണ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്.
ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്
ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് താള്. ദഹനം എളുപ്പമാക്കുകയും, മലബന്ധം അകറ്റുകയും ചെയ്യുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രോം, കുടൽ ക്യാൻസർ എന്നിവ തടയാനും ഏറെ ആരോഗ്യകരമാണ്. ഇതിലെ ഫൈബർ ആണ് കുടൽ ക്യാൻസറിനെ പ്രതിരോധിക്കുന്നത്.
ഹൃദയ ആരോഗ്യത്തിന്
ഹൃദയ ആരോഗ്യത്തിന് ഉത്തമമാണ് താള്. കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണമാണ് ഏറെ ഗുണകരം. ഇതിനൊപ്പം ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ബി പി നിയന്ത്രണത്തിനും ഏറെ സഹായകമാണ്. സ്ട്രോക്കിനും, ഹൃദയപ്രശ്നങ്ങൾക്കും കാരണമാകുന്ന രക്തത്തിലെ ഹീമോസൈറ്റിന്റെ തോത് കുറയ്ക്കാൻ ചേമ്പില ഏറെ നല്ലതാണ്.
ഇലക്ട്രോലൈറ്റ് ബാലൻസ്
ശരീരത്തിന് ഇലക്ട്രോലൈറ്റ് ബാലൻസ് നൽകുന്ന ഒന്നാണിത്. ഇതിലെ പൊട്ടാസ്യം ആണ് ഈ ഗുണം നൽകുന്നത്. മാംസപേശികളുടെ വളർച്ചയ്ക്കും ഹൃദയത്തിനും കാർബോഹൈഡ്രേറ്റുകളുടെ ബ്രേക്ക് ടൗണിനും , ആസിഡ് ബേസ് നിലനിർത്തുന്നതിനും എല്ലാം പൊട്ടാസ്യം ഏറെ പ്രധാനമാണ്. ഇത് കഴിക്കുന്നത് മൂലം ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം ലഭിക്കുന്നു.
ക്യാൻസറുകൾ
ഇത് വേവിച്ച് കഴിക്കുന്നത് കാൻസറുകൾ തടയാൻ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. കുടൽ ക്യാൻസർ മാത്രമല്ല മറ്റു ക്യാൻസറുകളും ഇതിലെ വൈറ്റമിൻ സി നല്ലൊരു ആന്റിഓക്സിഡന്റ് ഗുണം നൽകുന്നതാണ് കാരണം. വൈറ്റമിൻ സി ശരീരത്തിന്റെ പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു.
വിളർച്ച
അനീമിയയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ചേമ്പില തോരൻ . അയൺ സമ്പുഷ്ടമായ ഇത് ഹീമോഗ്ലോബിൻ ഉത്പാദനത്തിന് സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ ശരീരത്തിൽ ഉണ്ടാകുന്ന തളർച്ചയും ക്ഷീണവും എല്ലാം പരിഹരിക്കുന്നു. അയൺ കുറവിലൂടെ ഓക്സിജൻ രക്തത്തിലെ ശരീരഭാഗങ്ങൾക്ക് ലഭ്യമാകാതിരിക്കുന്നത് ക്ഷീണത്തിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്.
കണ്ണിന്റെ ആരോഗ്യത്തിന്
വൈറ്റമിൻ എ അടങ്ങിയിരിക്കുന്ന താള് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. തിമിരം, മയോപ്പിയ തുടങ്ങിയ പല രോഗങ്ങളെയും അകറ്റി നിർത്താൻ ഇത് കൊണ്ട് സാധിക്കുന്നു.
കോശങ്ങളുടെ നാശം
ശരീരത്തിലെ കോശങ്ങളുടെ നാശം തടയുന്നതിന് ഏറെ ഉത്തമമാണ് ചേമ്പില . ഇതിലെ ഫിനോളിക് ആസിഡ്, കെരാറ്റിനോയിഡുകൾ, വൈറ്റമിൻ സി എന്നിവയെല്ലാം തന്നെ ആൻറി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ളവയാണ്.
ചർമ്മത്തിന്റെ ആരോഗ്യത്തിന്
ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ബി സി മഗ്നീഷ്യം സിംഗ് കോപ്പർ സെലേനിയം പൊട്ടാസ്യം എന്നിവ ചർമ്മത്തിന്റെ ആരോഗ്യത്തിനും ചർമ്മ കോശങ്ങൾക്ക് പ്രായമേറുന്നത് തടയുന്നതിനും സഹായിക്കുന്നു.
തടി കുറയ്ക്കാൻ
ഇതിലെ ഡയറ്ററി ഫൈബർ തടി കുറയ്ക്കാൻ ഏറെ സഹായകമാണ്. ഇതിൽ കലോറിയും സാച്ചുറേറ്റഡ് കൊഴുപ്പും തീരെ കുറവാണ്. ഇത് ദഹനം മെച്ചപ്പെടുത്തി തടി കുറയ്ക്കാൻ സഹായിക്കുന്നു.
ഗർഭിണികൾ
ഗർഭകാലത്ത് കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളർച്ചയെ സഹായിക്കുന്ന ഫോള്ളേറ്റുകൾ ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നു. DNA രൂപീകരണത്തിന് അത്യാവശ്യമാണ് ഫോളൈറ്റ് . ഗർഭിണികൾ ഇത് കഴിച്ചാൽ ഭ്രൂണത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ശാരീരിക വൈകല്യങ്ങൾ ഒഴിവാക്കാൻ സാധിക്കും.
കിഡ്നി
ബിപി ഒഴിവാക്കാനുള്ള കഴിവും ഇതിനുണ്ട് സോഡിയവും കൊഴുപ്പും കുറവാണെന്നതാണ് ഈ ഗുണം നൽകുന്നത്. ഇതുകൊണ്ടുതന്നെ കിഡ്നി പ്രശ്നങ്ങൾ ഒഴിവാക്കാനും നല്ലതാണ്.
ശരീരത്തിന് ഊർജ്ജം
ശരീരത്തിൽ ഊർജ്ജം നൽകുന്ന വൈറ്റമിൻ ബി 1, പ്രോട്ടീനുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. അയൺ രക്തോത്പാദനം വർദ്ധിപ്പിക്കുന്നതുമൂലം ഓക്സിജൻ പ്രവാഹം ശക്തിപ്പെടുകയും കോശങ്ങളിലേക്ക് ഓക്സിജൻ പെട്ടെന്ന് എത്തുകയും ചെയ്യുന്നതുവഴി ശരീരത്തിന് ആവശ്യമായ ഊർജ്‌ജം ലഭ്യമാകുന്നു.
ഉപയോഗിക്കേണ്ട വിധം
കറിയായും തോരനായും മറ്റു വിഭവങ്ങളിൽ ചേർത്തും കഴിക്കാം.