പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അനില്‍ ആന്റണി ഇന്ന് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു; ബിജെപിയില്‍ സജീവമാകുന്നു
ന്യൂഡല്‍ഹി: ബിജെപിയില്‍ സജീവമാകാനൊരുങ്ങി അനില്‍ ആന്റണി. അതിന്റെ മുന്നോടിയായി ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ എത്തിയാണ് അനില്‍ മോദിയെ കണ്ടത്.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ശേഷം ആദ്യമായാണ് അനില്‍ പ്രധാനമന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തിലും അനില്‍ മുന്‍നിരയില്‍ ഇടംനേടിയിരുന്നു.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അനിലിനെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇതിന് മുന്നോടിയായി കേരളത്തില്‍ സജീവമാകാന്‍ നിര്‍ദേശിച്ചതായും വിവരമുണ്ട്. ഈ നിര്‍ദേശത്തിന്റെ ഭാഗമായാണ് അനില്‍ പ്രധാനമന്ത്രിയെ കണ്ടതെന്നാണ് കരുതുന്നത്.