കട്ടപ്പനയിൽ കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിൽ പടർന്ന് കയറിയ കാട് വെട്ടി തെളിച്ചു. നടപടി ഇടുക്കി ലൈവ് വാർത്തയെതുടർന്ന്
കട്ടപ്പന നഗരസഭാ ഓഫിസിനു സമീപത്തെ മൈതാനത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമറാണ് കാടുകയറി മൂടിയിരുന്നത്. ചുറ്റുവേലി കെട്ടി അടച്ചിട്ടിരിക്കുന്ന ട്രാൻസ്ഫോമറിന്റെ പരിസരത്തേക്ക് കെഎസ്ഇബി ജീവനക്കാർ എത്തിനോക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്ന് ജനം ആരോപിക്കുന്നു.
മൈതാനത്തിന്റെ ഒരുവശത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമർ കാടുകയറി മൂടിയിരുന്നത് ഇടുക്കി ലൈവ് അതികൃതരുടെ ശ്രദ്ധയിൽ എത്തിച്ചിരുന്നു. ഇവിടെ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ എത്തുന്നവർക്കും ഇത് ഭീഷണി സൃഷ്ടിച്ചിരുന്നു. കാട് വളർന്ന് സംരക്ഷണ വേലിയിലും ട്രാൻസ്ഫോമറിലും സമീപത്തെ പോസ്റ്റിലും വൈദ്യുതി ലൈനിലുമെല്ലാം പടർന്നു കയറിയ നിലയിലായിരുന്നു. വാർത്തശ്രദ്ധയിൽപ്പെട്ട KSEB അധികാരികൾ കാടുകൾ വെട്ടിത്തെളിച്ച് അപകട ഭീഷണി ഒഴിവാക്കിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട് രണ്ടു ദിവസത്തിനുള്ളിൽ വൻ അപകടം ഒഴിവാക്കി നടപടി സ്വീകരിച്ച കെഎസ്ഇബി അധികൃതർക്ക് ഇടുക്കി ലൈവ് അഭിനന്ദനങ്ങൾ.