പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തേയില തോട്ടത്തിൽ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റ് യുവാവ് മരിച്ച സംഭവം: ഇരുപതുകാരൻ അറസ്റ്റിൽ
പീരുമേട്: പാമ്പനാര്‍ കൊടുവാകരണം തേയില തോട്ടത്തില്‍ ക്രിക്കറ്റ് ബാറ്റിനു അടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഇരുപതുകാരൻ പൊലീസ് പിടിയിലായി. കൊടുവാക്കരണം എസ്റ്റേറ്റിലെ ജെറിൻ രാജിനെയാണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്.
ജെറിന്റെ ബന്ധു കൂടിയായ എസ്റ്റേറ്റിലെ തന്നെ ജയപാലിന്റെ മകൻ ജസ്റ്റിൻ (38) ആണ് മരിച്ചത്. കഴിഞ്ഞ 10 ന് വൈകുന്നേരം കൊടുവാക്കരണത്തെ റോഡിലൂടെ നടന്നു പോയ ജസ്റ്റിന്റെ ദേഹത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്നവര്‍ അടിച്ച ബോള്‍ വീണതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.വാക്കുതര്‍ക്കത്തിനിടെ തന്നെ ജസ്റ്റിൻ അടിച്ചപ്പോള്‍ ബാറ്റിനു തിരികെ അടിച്ചതാണെന്നാണ് ജെറിൻ പൊലീസില്‍ മൊഴിനല്കിയിരിക്കുന്നത്.