പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാട്ടാനകളുടെ സ്വൈര്യവിഹാരത്തിന് തടസം: ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് നിർത്തിവെച്ചു
ഇടുക്കി: ഇടുക്കി ആനയിറങ്കല്‍ ജലാശയത്തിലെ ബോട്ടിങ് ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് നിര്‍ത്തിവെച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബോട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിയത്. കാട്ടാനകളുടെ സ്വൈര്യ വിഹാരത്തിന് ബോട്ടിങ് തടസമുണ്ടാക്കുന്നുവെന്നാരോപിച്ച് സ്വകാര്യ വ്യക്തിയാണ് കോടതിയെ സമീപിച്ചത്.
അരിക്കൊമ്പനും ചക്കക്കൊമ്പനും മൊട്ടവാലനുമൊക്കെ സ്വൈര്യ വിഹാരം നടത്തിയിരുന്ന ആനയിറങ്കല്‍ ജലാശയത്തില്‍ 2015 ലാണ് ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ബോട്ടിംങ് ആരംഭിച്ചത്. 2 സ്പീഡ് ബോട്ടുകള്‍, 20 പേര്‍ക്ക് സഞ്ചരിക്കാവുന്നു ഒരു ജങ്കാര്‍ ബോട്ട്, 4 പെഡല്‍ ബോട്ടുകള്‍, 7 കുട്ടവഞ്ചികള്‍, 10 കയാക്കിങ് വഞ്ചികള്‍ എന്നിവയാണ് സഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തിയിരുന്നത്. തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെയുള്ള ബോട്ട് യാത്രയായിരുന്നു സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം.