ഡിജിറ്റൽ സർവ്വേയിൽ കർഷകരുടെ വിവരങ്ങൾ രേഖപ്പെടുത്തണം; കേരള കർഷക യൂണിയൻ
ചെറുതോണി. ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഭൂമി സംബന്ധമായ ഡിജിറ്റൽ സർവ്വേയിൽ 1 – 1.1977-നു കുടിയേറി താമസിച്ചു വരുന്ന കർഷകരുടെ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ നേതൃത്വ യോഗം ആവശ്യപ്പെട്ടു.
…. കർഷകരുടെ കൈവശമുള്ള പട്ടയമില്ലാത്ത ഭൂമി സർക്കാർ ഭൂമിയെന്ന് രേഖപ്പെടുത്തുന്നത് അവസാനിപ്പിക്കണം. പട്ടയം നൽകിയ ഭൂമിയുടെ വിസ്തൃതിയേക്കാൾ ഡിജിറ്റൽ സർവ്വേയിൽ കൂടുതൽ വന്ന ഭൂമിയും സർക്കാർ ഭൂമിയെന്ന് ചേർക്കുന്നത് ഒഴിവാക്കണം. അളവിൽ കൂടുതൽ വന്ന സ്ഥലം റോഡുകളോട് ചേർത്തും വീടുകളുടെ മുൻവശത്തും ആയി സർവ്വേ ഉദ്യോഗസ്ഥർ മാറ്റിയിട്ടാണ് സർക്കാർ ഭൂമിയെന്ന് രേഖപ്പെടുത്തുന്നത്. ഇത് അവസാനിപ്പിച്ച് സ്ഥലമുടമ ചൂണ്ടിക്കാണിക്കുന്ന ഭാഗം കൈവശം എന്ന് രേഖപ്പെടുത്തി ആസ്ഥലത്തിന് പട്ടയം നൽകണം. കർഷക യൂണിയൻ ആവശ്യപ്പെട്ടു….. സി.എച്ച്.ആർ ഭൂവിഷയപരിഹാരത്തിനായി മന്ത്രിയുടെയും എം.എൽ.എമാരുടെയും കളക്ടറുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ പട്ടയമില്ലാത്ത കൈവശ ഭൂമിയുള്ള കർഷകരുടെ വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. യോഗം ചൂണ്ടിക്കാട്ടി…… എന്നാൽകൈവശം സംബന്ധിച്ച വിവരങ്ങൾ പ്രത്യേകം കൈവശ കോളത്തിലോ റിമാർക്ക് കോളത്തിലോ രേഖപ്പെടുത്തേണ്ടതില്ല എന്ന നിർദ്ദേശത്തോടെ ജൂലൈ നാലിന് സർവ്വേയും ഭൂരേഖയും വകുപ്പ് ഡയറക്ടർ സർവ്വേ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന ഉത്തരവ് ഭാവിയിൽ കർഷകർക്ക് ദ്രോഹകരമായി മാറുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഭൂപ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് പറയുന്ന ഭരണകക്ഷി മന്ത്രിമാരും നേതാക്കളും ഇത്തരം കർഷകദ്രോഹ നിർദ്ദേശങ്ങൾ കാണാതെ പോകുന്നതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി…. ഡിജിറ്റൽ സർവ്വേയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റ് പടിക്കൽ 18 – ന് നടത്തുന്ന ജനകീയസദസ് സമരത്തിലും നെൽ കർഷക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് 19 – ന് പാലക്കാട് സപ്ലൈകോ ഓഫീസിലേക്ക് കർഷക യൂണിയൻ സംസ്ഥാന കമ്മറ്റി നടത്തുന്ന കർഷകമാർച്ചിലും ധർണ്ണയിലും കർഷക പ്രതിനിധികളെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു…. ജില്ലാ പ്രസിഡണ്ട് ബിനു ജോൺ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ്.കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി സംസ്ഥാന സെക്രട്ടറിയേറ്റംഗം ബാബു കീച്ചേരിൽ ജില്ലാ ഭാരവാഹികളായ മാത്യു കൈച്ചിറ, അഭിലാഷ് പാലക്കാട്ട് . സോജി ജോൺ, ജോബിൾ മാത്യൂ . ടോമി ജോർജ് , പി.ജി.പ്രകാശൻ ,ഷാജി ഉഴുന്നാലിൽ . ജോർജ് കുട്ടി അരീ പ്ലാക്കൽ. സ്റ്റീഫൻ കണ്ടത്തിൽ .മാത്യു ജോസഫ് , ജോസ് കുട്ടി തുടിയംപ്ലാക്കൽ, ബേബി പൊടിമറ്റം. സോമൻ ആക്കപ്പടിക്കൽ, ഷാജി കാരി മുട്ടം, കുര്യൻ കാക്കപ്പയ്യാനി തുടങ്ങിയവർ പ്രസംഗിച്ചു.