പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തൃശൂര്‍ ചേലക്കര വാഴക്കോട് കാട്ടനയുടെ ജഡം കുഴിച്ചുമൂടിയ നിലയില്‍
റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ട ജഡം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തു. ജഡത്തിന് 20 ദിവസത്തെ പഴക്കമുണ്ട്. തോട്ടം ഉടമ റോയ് ഒളിവിലാണ്. ആനക്കൊമ്പിന്റെ ഒരുഭാഗം കാണുന്നില്ല. കാട്ടാനയെ കൊന്നതാണോ എന്ന് സംശയമെന്ന് വനംമന്ത്രി. ഷോക്കേറ്റ് ചത്തതാണോ എന്നും പരിശോധിക്കും’. ‘ആന ചരിഞ്ഞതാണെങ്കില്‍ വനംവകുപ്പിനെ അറിയിച്ചിട്ടില്ല’. അറിയിക്കാതെ കുഴിച്ചിട്ടതില് ദുരൂഹതയുണ്ടെന്നും, കൊന്നതെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും എ.കെ.ശശീന്ദ്രന് പറഞ്ഞു.