പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കോതമംഗലത്ത് ബ്ലോക്ക് പഞ്ചായത്ത് കോംപൗണ്ടിൽ ഓണത്തിന് ഒരു മുറം പച്ചകറി ക്യാമ്പയിന്റെ ഭാഗമായി പച്ചക്കറി തൈകൾ വിതരണവും നടന്നു
ഓണത്തിന് ഒരു മുറം പച്ചക്കറി ബ്ലോക്ക് തല പച്ചക്കറിതൈ നടീൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ ഉദ്ഘാടനം ചെയ്തു.
വിഷ രഹിത പച്ചക്കറി ഉത്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തമാകുക എന്ന ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സർക്കാർ നടത്തുന്ന ക്യാമ്പെയ്നിൻ്റെ ഭാഗമായിട്ടാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്
കോബൗണ്ടിൽ പച്ചകറി തൈ നട്ടുകൊണ്ട് ബ്ലോക്ക് തലത്തിൽ തുടക്കം കുറിച്ചത്.വൈ. പ്രസിഡൻ്റ് ആനിസ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ജോമി തെക്കേക്കര, സാലി ഐപ്,ജയിംസ് കോറമ്പേൽ ,അംഗങ്ങളായ ഡയാന നോബി,നിസ മോൾ ഇസ്മായിൽ, BDO ഡോ.അനുപം S.,CDPO മാരായ ഷീല P.V., ജിഷ ജോസഫ്,ജോയിൻ്റ് BDO മാരായ അജി V. K., ആജറ K.M ,ഓഫീസർ മാരായ വേണുഗോപാൽ K., അമ്പിളി K.K.,എന്നിവർ നേതൃത്വം നൽകി.