റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ പ്യൂർ ലിവിങ്-ഫെമിനിൻ ഹൈജീൻ അവയർനെസ് പദ്ധതിക്ക് തുടക്കം
കട്ടപ്പന :റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ഡ്രീം പ്രൊജക്ടായ കെയറിന്റെ ഭാഗമായി നടത്തുന്ന ‘ Pure Living ‘ – Feminine Hygiene awarness പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം പുളിയന്മല കാർമൽ പബ്ലിക് സ്കൂളിൽ എ ജി റൊട്ടേറിയൻ ജോസ് മാത്യു നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ വിജി ജോസഫ്, ട്രഷറർ റൊട്ടേറിയൻ സുധീപ് കെ കെ, പാസ്റ്റ് ട്രഷറർ റൊട്ടേറിയൻ ജയ്മോൻ മാത്യു,പ്രോഗ്രാം ചെയർമാൻ റൊട്ടേറിയൻ ജിതിൻ കൊല്ലംകുടി, റൊട്ടേറിയൻ ജോസുകുട്ടി, റൊട്ടേറിയൻ ഡിറ്റോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.റോട്ടറി ഹെറിറ്റേജ് വുമൺസ് ക്ലബ്ബ് പ്രസിഡണ്ട് ഡോ.നന്ദന അഖിൽ വണ്ടാനത്ത് ,റോട്ടറി ഹെറിട്ടേജ് വുമൺസ് ക്ലബ് വൈസ് പ്രസിഡന്റ് അനറ്റ് ജിതിൻ കൊല്ലംകുടി എന്നിവർ ക്ലാസുകൾ നയിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഫാ. ബേണി ഹെറിറ്റേജ് ക്ലബ് പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും തുടർ പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്ന് അറിയിക്കുകയും ചെയ്തു.