പ്രധാന വാര്‍ത്തകള്‍
പേമാരിയും മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും തുടരുന്ന ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി നാല്പതോളം മലയാളി വിനോദയാത്രാ സംഘം.
സംഘവുമായി ടെലിഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. മലപ്പുറത്തെ ഒരു കുടുംബവും കൊച്ചി, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമാണു മണാലിയില്‍ കുടുങ്ങിയിത്. ഗള്‍ഫില്‍നിന്നു വന്ന മലപ്പുറം സ്വദേശികളായ കുടുംബത്തില്‍ ആറുപേരുണ്ട്. ഹിമാചലിലെ ഷിംല, കുളു, സോലന്‍, ലഹോള്‍, കിന്നൗര്‍, മണ്ടി, ബിലാസ്പൂര്‍, സിര്‍മൗര്‍ എന്നീ എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്. കേന്ദ്ര ദ്രുതകര്‍മസേനയുടെ 12 പ്ലാറ്റൂണുകള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. നാളെ രാവിലെവരെ ആരും പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.