ഉയര്‍ന്ന ഷിപ്പിംഗ് നിരക്കുകള്‍ മൂലം റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില കൂടി.
ബാരലിന് 60 യു.എസ് ഡോളറാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് റഷ്യ ചുമത്തിയത്. ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് റഷ്യ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ബാള്‍ട്ടിക് സീ, ബ്ലാക്ക്സീ തുറമുഖങ്ങളില്‍ നിന്ന് പടിഞ്ഞാറന്‍ തീരത്തേക്ക് എണ്ണ കയറ്റിയയക്കുന്നതിന് ബാരലിന് 11 മുതല്‍ 19 ഡോളര്‍ വരെ ഈടാക്കുകയാണ്. ഇത് സാധാരണ നിരക്കിന്റെ ഇരട്ടി വരുന്നു. റഷ്യ-യുക്രയ്ന് യുദ്ധത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാന് ഉള്‍പ്പെടെയുള്ള ചില ഏഷ്യന്‍ രാജ്യങ്ങളും റഷ്യന്‍ എണ്ണയക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ റഷ്യയുടെ പ്രീമിയം ബ്രാന്‍ഡായ യുറാല്‍സ് എണ്ണ ബാരലിന് 30 ഡോളര്‍ വിലക്കുറവില്‍ വില്‍പ്പന ആരംഭിച്ചു. തുടര്‍ന്ന് ഇന്ത്യ വന്‍ വിലക്കുറവില്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ഇപ്പോള്‍ കയറ്റുമതി ചാര്‍ജ് ഈടാക്കുന്നതിന്റെ ഭാഗമായി ഈ ഡിസ്കൗണ്ട് 30 ഡോളറില്‍ നിന്നും 4 ഡോളറായിരിക്കുകയാണ്. ഇതോടെ റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് ചെലവേറിയികരിക്കുകയാണ്. ഇന്ത്യന്‍ കമ്പനികള്‍ യുക്രെയ്ന് യുദ്ധത്തിനു മുമ്പ് 2 ശതമാനത്തില്‍ താഴെ മാത്രം എണ്ണയാണ് റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോഴിത് 44 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിലയുടെ കാര്യത്തില്‍ ഈ തിരിച്ചടിയുണ്ടായത്.