കട്ടപ്പന പള്ളി കവലയിലെ ഫുട്പാത്തിലെ സ്ലാബ് തകർന്നത് അപകടത്തിന് കാരണമാകുന്നു
നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്ന ഫുട്പാത്തിലാണ് അപകടം പതി ഇരിക്കുന്നത് .
കട്ടപ്പന പള്ളി കവലയിൽ ഫുട്പാത്തിലെ സ്ലാബ് തകർന്നിട്ട് ഒരാഴ്ചയായി .
എന്നാൽ സ്ലാബ് മാറുന്നതിന് ഇതുവരെ PWD നടപടി സ്വീകരിച്ചിട്ടില്ല.
ദീപ്തി നേഴ്സറി,
കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ , എൽ പി സ്കൂൾ , ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ ,സെൻറ് ജോൺസ് നേഴ്സിംഗ് സ്കൂൾ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സെൻറ് ജോൺസ് ആശുപത്രിയിലേക്കും ഉൾപ്പെടെയുള്ളവർ കടന്നുപോകുന്ന ഫുട്പാത്തിലെ സ്ലാബ് ആണ് തകർന്നത്.
കഴിഞ്ഞ നവംബർ മാസത്തിൽ ഫുട്പാത്തിൽ വാഹനം കയറ്റിയത് മൂലം സ്ലാബ് തകർന്നിരുന്നു.
നവംബർ 22 ,23, 24 തീയതികളിൽ നടന്നിരുന്ന ജില്ലാ കായികമേളയിൽ ആയിരക്കണക്കിന് കായികതാരങ്ങൾ കടന്നുവരുന്ന സ്ലാബ് ആണ് തകർന്നിരുന്നത്. ഈ അപകടം ഇടുക്കി ലൈവ് ചൂണ്ടിക്കാണിച്ചിരുന്നു .
വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ നഗരസഭ കൗൺസിലർ ഇടപെടുകയും അന്നുതന്നെ PWD സ്ലാബ് മാറ്റുകയും ചെയ്തിരുന്നു.
എന്നാൽ ഇത്തവണ സ്ലാബ് തകർന്ന് ഏഴു ദിവസം പിന്നിട്ടിട്ടും അപകടം ഒഴിവാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.