ഏലച്ചെടികള്‍ നശിപ്പിച്ചതായി പരാതി
കൃഷിയിടത്തിലേക്കുള്ള വഴി തടസപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ 300 ഓളം ഏലച്ചെടികള്‍ നശിപ്പിച്ചതായി ആക്ഷേപം.
പീരുമേട് ലാന്‍ഡ്രം സി.കെ. നിലയത്തില്‍ പന്നീര്‍ സെല്‍വവത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കൃഷി നശിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തെപ്പക്കുളത്തുള്ള ഇവരുടെ കൃഷിയിടത്തിലാണ് ഏലച്ചെടികള്‍ നശിപ്പിക്കപ്പെട്ടത്.
ഒരു മാസം മുമ്പ് ഇവരുടെ പുരയിടത്തിലേക്കുള്ള വഴിയില്‍ ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് സമീപവാസികള്‍ ഉപേക്ഷിച്ചിരുന്നു.
ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രാജന്‍ എന്നയാള്‍ ഇവിടെ ഡി.വൈ.എഫ്.ഐയുടെ കൊടി നാട്ടിയതായി പന്നീര്‍ സെല്‍വം ആരോപിച്ചു.
ഭാര്യയും മകനും കൃഷിയിടത്തില്‍ എത്തിയപ്പോളാണ് ഏലച്ചെടികള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
300 ഏലച്ചെടികളാണ് നശിപ്പിച്ചത്.
5 ലക്ഷം രൂപയുടെ നാശനഷ്ട്ടങ്ങൾ ഉണ്ടായതായും പനീർ ശെൽവം പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് പന്നീര്‍ സെല്‍വവും ഭാര്യ വിജയ ലക്ഷ്മിയും ആവശ്യപ്പെട്ടു.